Connect with us

Kerala

യൂണിവേഴ്‌സിറ്റി കോളജിന് മുന്നില്‍ ബിജെപി - എസ് എഫ് ഐ സംഘര്‍ഷം

Published

|

Last Updated

തിരുവനന്തപുരം |  കൊടിയുടെ പേരില്‍ യൂണിവേഴ്‌സിറ്റി കോളജിന് മുന്നില്‍ ബിജെപി -എസ് എഫ് ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം.

ജെപി നദ്ദയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ സ്ഥാപിച്ച കൊടികള്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നശിപ്പിച്ചുവെന്നാരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെയാണ് നേരിയ സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. പോലീസ് എത്തി ഇരുകൂട്ടരേയും പിരിച്ചുവിട്ടു. ് കോളേജിന് മുന്നിലെ പോലീസ് സുരക്ഷ ശക്തമാക്കി.