Connect with us

Fact Check

FACT CHECK: നേതാജി അനുസ്മരണ ചടങ്ങില്‍ മമതാ ബാനര്‍ജി ഇസ്ലാമിക വചനങ്ങള്‍ ഉരുവിട്ടുവോ?

Published

|

Last Updated

കൊല്‍ക്കത്ത | കഴിഞ്ഞയാഴ്ച പശ്ചിമ ബംഗാളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത നേതാജി അനുസ്മരണ ചടങ്ങിനിടെ പ്രസംഗം തടസ്സപ്പെടുത്തുന്ന തരത്തില്‍ സദസ്സില്‍ നിന്ന് ജയ് ശ്രീറാം മുഴക്കിയതും മമത വേദി വിട്ടതും വാര്‍ത്തയായിരുന്നു. എന്നാല്‍, സര്‍ക്കാര്‍ പരിപാടിയില്‍ മമതാ ബാനര്‍ജി ഇസ്ലാമിക പ്രാര്‍ഥനാ വചനങ്ങള്‍ ഉരുവിട്ടുവെന്നാണ് ബി ജെ പി ആരോപിക്കുന്നത്. ഇതിന്റെ സത്യാവസ്ഥയറിയാം:

അവകാശവാദം: ബി ജെ പിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ പ്രസിദ്ധീകരിച്ച പോസ്റ്റ് ഇങ്ങനെ വായിക്കാം: പശ്ചിമ ബംഗാള്‍ സര്‍ക്കാറിന്റെ പരിപാടിയില്‍ ഇസ്ലാമിക പ്രാര്‍ഥനാ വചനങ്ങള്‍ മുഖ്യമന്ത്രി മമതക്ക് ഉരുവിടാമെങ്കില്‍ ജയ്ശ്രീറാം മുഴങ്ങിയതിന് അവര്‍ പ്രശ്‌നമുണ്ടാക്കുന്നത് എന്തിനാണ്? പ്രീണനം? ബംഗാളിനെയും നേതാജിയെയുമാണ് അവര്‍ അപമാനിച്ചത്.

യാഥാര്‍ഥ്യം: മൂന്ന് വര്‍ഷം മുമ്പുള്ള പരിപാടിയുടെ ഭാഗിക വീഡിയോ ക്ലിപ് ആണ് ബി ജെ പി പ്രചരിപ്പിക്കുന്നത്. പരിപാടിയില്‍ മമത ഇസ്ലാമിക വചനങ്ങള്‍ ഉച്ചരിക്കുന്നുണ്ട്. എന്നാല്‍ പ്രസംഗത്തിനിടെ ഹിന്ദു, ക്രിസ്ത്യന്‍, സിഖ് പ്രാര്‍ഥനകളും അവര്‍ ഉരുവിട്ടിട്ടുണ്ട്. എന്നാല്‍ ഇസ്ലാമിക വചനങ്ങള്‍ മാത്രം തിരഞ്ഞെടുത്ത് കുത്തിത്തിരിപ്പ് പ്രചാരണം നടത്തുകയാണ് ബി ജെ പിയെന്ന് വ്യക്തം.