Connect with us

National

അഞ്ച്, 10, 100 രൂപയുടെ പഴയ സീരീസ് നോട്ടുകള്‍ പിന്‍വലിക്കില്ലെന്ന് ആര്‍ ബി ഐ

Published

|

Last Updated

ന്യൂഡല്‍ഹി | അഞ്ച്, 10, 100 രൂപയുടെ പഴയ സീരീസ് നോട്ടുകള്‍ പിന്‍വലിക്കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് റിസര്‍വ് ബേങ്ക്. 2021 മാര്‍ച്ചില്‍ ഈ നോട്ടുകള്‍ അസാധുവാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, ഇത്തരം റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണെന്ന് റിസര്‍വ് ബേങ്ക് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചു.

2018 ല്‍ 10, 50, 200 രൂപയുടെ പുതിയ കറന്‍സികള്‍ ആര്‍ ബി ഐ പുറത്തിറക്കിയിരുന്നു. 2019ല്‍ 100 ന്റെ പുതിയ നോട്ടും ഇറക്കി.

Latest