Connect with us

Gulf

അജ്മാനില്‍ ഭര്‍ത്താവ് കാര്‍ പാര്‍ക്ക് ചെയ്യുന്നതിനിടെ അബദ്ധത്തില്‍ ഇടിച്ച് മലയാളി യുവതിക്ക് ദാരുണാന്ത്യം

Published

|

Last Updated

അജ്മാന്‍ | ഭര്‍ത്താവ് കാര്‍ പാര്‍ക്ക് ചെയ്യുന്നതിനിടെ അബദ്ധത്തില്‍ ഇടിച്ച് മലയാളി യുവതി മരിച്ചു. തൃശൂര്‍ കൈപമംഗലം സ്വദേശി ഷാന്‍ലിയുടെ ഭാര്യ ലിജി(45) ആണ് മരിച്ചത്. ശനിയാഴ്ച അജ്മാനിലെ ഒരു ആശുപത്രിയുടെ പാര്‍ക്കിംഗിലാണ് ദാരുണമായ സംഭവമുണ്ടായത്.

ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തിയതായിരുന്നു ഇരുവരും. ആശുപത്രിയുടെ പാര്‍ക്കിംഗില്‍ വാഹനം നിര്‍ത്താന്‍ ഭര്‍ത്താവിനെ സഹായിക്കുകയായിരുന്നു ലിജി ചെയ്തത്. വാഹനത്തിന് മുന്നില്‍ നിന്ന് നിര്‍ദേശങ്ങള്‍ നല്‍കുന്നതിനിടെ ഭര്‍ത്താവ് ബ്രേക്കിന് പകരം ആക്‌സിലേറ്റര്‍ ചവിട്ടിയതിനാല്‍ എസ് യു വി മുന്നിലേക്ക് നേീങ്ങുകയും ലിജി വാഹനത്തിനും ചുമരിനുമിടയില്‍ പെട്ട് തത്ക്ഷണം മരിക്കുകയുമായിരുന്നു.

ഏറെ വര്‍ഷമായി ദമ്പതികള്‍ യുഎഇയിലാണ് താമസം. ഇവരുടെ മൂത്തമകന്‍ ഇന്ത്യയില്‍ എന്‍ജിനീയറിങ്ങിനും മകള്‍ ഉമ്മുല്‍ഖുവൈന്‍ സ്‌കൂളിലും പഠിക്കുന്നു. ലിജിയുടെ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ തുടങ്ങി.

Latest