Connect with us

Kerala

നെല്ലിയാമ്പതിയിൽ രണ്ട് വിനോദ സഞ്ചാരികൾ മുങ്ങി മരിച്ചു

Published

|

Last Updated

പാലക്കാട് | നെല്ലിയാമ്പതി കാരപ്പാറയിൽ രണ്ട് വിനോദസഞ്ചാരികൾ മുങ്ങി മരിച്ചു. വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. തിരിപ്പൂർ സ്വദേശികളായ കിഷോർ, കൃപാകരൻ എന്നിവരാണ് മരിച്ചത്.

തിരുപ്പൂരിൽ നിന്നുള്ള നാല് പേരടങ്ങുന്ന സംഘത്തിലെ രണ്ട് പേർ ശക്തമായ വിക്ടോറിയ വെള്ളച്ചാട്ടത്തിലെ ഒഴുക്കിൽപ്പെടുകയായിരുന്നു. പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.  മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.