Connect with us

National

മക്കള്‍ നീതി മയ്യത്തിന് തിരഞ്ഞെടുപ്പ് ചിഹ്നമായി ടോര്‍ച്ച് അനുവദിച്ചു

Published

|

Last Updated

ചെന്നൈ | കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പ് ചിഹ്നമായി ബാറ്ററി ടോര്‍ച്ച് അനുവദിച്ചു. നടപടി സ്വീകരിച്ച തിരഞ്ഞെടുപ്പ് കമ്മീഷന് കമല്‍ നന്ദി അറിയിച്ചു. “തമിഴ്‌നാട്ടില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് 234 മണ്ഡലങ്ങളിലും ടോര്‍ച്ച് ചിഹ്നം അനുവദിച്ചു.”- ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തില്‍ കമല്‍ഹാസന്‍ വ്യക്തമാക്കി.

ഏപ്രില്‍-മെയ് മാസത്തില്‍ തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പ് നടന്നേക്കുമെന്നാണ് സൂചന. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ടോര്‍ച്ച് ചിഹ്നത്തില്‍ മത്സരിച്ച പാര്‍ട്ടി 3.77 ശതമാനം വോട്ട് നേടിയിരുന്നു.

Latest