Connect with us

Ongoing News

വിരമിക്കല്‍ പ്രഖ്യാപിച്ച് വെയ്ന്‍ റൂണി

Published

|

Last Updated

ലണ്ടന്‍ | ഇംഗ്ലീഷ് ഫുട്‌ബോള്‍ താരം വെയ്ന്‍ റൂണി കളിയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഡെര്‍ബി കൗണ്ടി ടീമിന്റെ സ്ഥിരം പരിശീലകനാകാന്‍ തീരുമാനിച്ചതിന് പിന്നാലെയാണിത്. രണ്ടര വര്‍ഷത്തെ കരാറാണ് റൂണിയുമായി ഒപ്പുവച്ചിട്ടുള്ളതെന്ന് ക്ലബ് അധികൃതര്‍ അറിയിച്ചു.

120 മത്സരങ്ങളില്‍ ഇംഗ്ലണ്ട് ദേശീയ ടീമിന്റെ കുപ്പായമണിഞ്ഞ റൂണി 53 ഗോളുകള്‍ സ്വന്തം പേരില്‍ കുറിച്ചു. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനു വേണ്ടി 253 ഗോളുകള്‍ നേടി. അഞ്ച് ലീഗ് മത്സരങ്ങളിലും ചാമ്പ്യന്‍സ് ലീഗിലും ടീമിനെ കിരീടമണിയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. എവര്‍ട്ടനിലാണ് റൂണി കരിയറിന് തുടക്കമിട്ടത്. 16ാം വയസ്സില്‍ ആര്‍സണലിനെതിരെയാണ് ആദ്യ ഗോള്‍ നേടിയത്.