Connect with us

Ongoing News

അവസാന നിമിഷത്തില്‍ ഗോള്‍ വഴങ്ങി; സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന് ബ്ലാസ്റ്റേഴ്‌സ്

Published

|

Last Updated

പനാജി | ഐ എസ് എല്ലില്‍ ഈസ്റ്റ് ബംഗാളിനെതിരെ ഭൂരിഭാഗം സമയവും മുന്നിട്ട് നിന്ന ശേഷം സമനില വഴങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. ഒരു ഗോളിന് 94 മിനുട്ടുകളോളം മുന്നിട്ടുനിന്ന ശേഷമാണ് ബ്ലാസ്‌റ്റേഴ്‌സ് സമനില ഗോള്‍ വഴങ്ങിയത്.

64ാം മിനുട്ടില്‍ ജോര്‍ദാന്‍ മറെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍ നേടിയത്. 95ാം മിനുട്ടിലായിരുന്നു ഈസ്റ്റ് ബംഗാളിന്റെ ഗോള്‍. സ്‌കോട്ട് നെവിലാണ് ജയമുറപ്പിച്ചിരുന്ന ബ്ലാസ്റ്റേഴ്‌സിനെ നിരാശയിലാഴ്ത്തി നിറയൊഴിച്ചത്. നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും ലക്ഷ്യത്തിലെത്തിക്കാനാകാഞ്ഞതാണ് കേരള ടീമിന് വിനയായത്.