Connect with us

Obituary

ടിപ്പര്‍ ലോറിയുടെ അടിയില്‍പെട്ട് യുവാവിന് ദാരുണാന്ത്യം

Published

|

Last Updated

റാന്നി | ടിപ്പര്‍ ലോറിയുടെ അടിയില്‍പെട്ട് ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുകയായിരുന്ന ബേങ്ക് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം. അരുവിക്കല്‍ ഉന്നക്കാവ് സ്വദേശി തേക്കുംകാലായില്‍ എം പി ജോര്‍ജിന്റെ മകന്‍ ജെസ്റ്റിന്‍ ജോര്‍ജ് (42) ആണ് മരിച്ചത്. റാന്നി എച്ച് ഡി എഫ് സി ബേങ്കിലെ കലക്ഷന്‍ ഏജന്റായിരുന്നു. അങ്ങാടി ചെട്ടിമുക്ക് സിറ്റാഡല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് സമീപം ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്. റാന്നിയിലേക്ക് വരുന്നതിനിടയിലാണ് അപകടം.

റോഡരികിലെ കുഴിയില്‍ വീഴാതിരിക്കാന്‍ ഇരുചക്ര വാഹനം വെട്ടിച്ചപ്പോള്‍ ടിപ്പര്‍ ലോറിക്കടിയിലേക്ക് വീഴുകയായിരുന്നുവെന്നാണ് നിഗമനം. റാന്നി പോലീസ് സ്ഥലത്തെത്തി. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.
ഭാര്യ: ജോസി. മക്കള്‍: ഒലീവിയ, ഒമേഗ.