രാജ്യത്ത് കൊവിഡ്- 19 പ്രതിരോധ വാക്സിന് രജിസ്റ്റര്‍ ചെയ്യേണ്ടത് കൊവിന്‍ (CoWIN) ആപ്പിലാണ്.
ആധാര്‍ കാര്‍ഡ് ഒതന്റിഫിക്കേഷന് വേണം ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാന്‍. അഥവാ, കുത്തിവെപ്പ് എടുക്കേണ്ടയാള്ക്ക് ആധാര്‍ കാര്‍ഡ് വേണം.
വാക്സിനേഷന് സ്ഥിരീകരണം സംബന്ധിച്ച് 12 ഭാഷകളില്‍ എസ് എം എസ് ലഭിക്കും.
ആവശ്യമുള്ളവര്‍ക്ക് യുനീക് ഹെല്‍ത്തി ഐഡന്റിറ്റി നല്‍കും. കുത്തിവെപ്പ് എടുത്തയാളെ ട്രാക്ക് ചെയ്യുന്നതിനാണിത്.
എല്ലാ ഡോസിന് ശേഷവും ക്യു ആര് കോഡ് രൂപത്തിലുള്ള വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് നല്‍കും.
കേന്ദ്ര സര്‍ക്കാറിന്റെ ഡോക്യുമെന്റ് സ്റ്റോറേജ് ആപ്പായ ഡിജിലോക്കര്‍ ഇതുമായി ബന്ധിപ്പിച്ച് ക്യു ആര് കോഡ് സര്‍ട്ടിഫിക്കറ്റിന് സൗകര്യമൊരുക്കും.
സോഫ്റ്റ് വേര് പരീക്ഷണത്തിന് നിരവധി ഡ്രൈ റണ്ണുകള്‍ നടത്തിയിട്ടുണ്ട്.
ആരോഗ്യ പ്രവര്‍ത്തകരും കൊവിഡ് മുന്നണി പോരാളികളും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. ഇവരുടെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.