തിരുവനന്തപുരത്ത് 200 ഓളം ബി ജെ പി പ്രവര്‍ത്തകര്‍ സി പി എമ്മിലേക്ക്

Posted on: January 5, 2021 10:16 am | Last updated: January 5, 2021 at 10:35 am

തിരുവനന്തപുരം | നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തലസ്ഥാനത്ത് ബി ജെ പിക്ക് വലിയ തിരിച്ചടി. അമ്പൂരി ഗ്രാമപഞ്ചായത്തില്‍ 200 ഓളം ബി ജെ പി പ്രവര്‍ത്തകര്‍ പാര്‍ട്ടി ബന്ധം അവസാനിപ്പിച്ച് സി പി എമ്മില്‍ ചേര്‍ന്നു. അമ്പൂരിയില്‍ നടന്ന സ്വീകരണ യോഗത്തില്‍ സി പി എം തിരുവന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ഇവരെ മാലയിട്ട് സ്വീകരിച്ചു.

എസ് ടി മോര്‍ച്ച മുന്‍ ജില്ലാ സെക്രട്ടറി ചാക്കപ്പാറ ഷിബു, മുന്‍ഗ്രമപഞ്ചായത്ത് പ്രസിഡന്റ് കൊണ്ട കെട്ടി സുരേന്ദ്രന്‍, തൊടുമല വാര്‍ഡ് മെമ്പര്‍ അഖില തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പാര്‍ട്ടി മാറ്റം.

2015ലെ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് ഭരണത്തിലുണ്ടായിരുന്നു അമ്പൂരിയില്‍ ഇത്തവണ യു ഡി എഫാണ് അധികാരത്തിലെത്തിയത്. അമ്പൂരിയിലെ മൂന്ന് വാര്‍ഡ് ഉള്‍പ്പെടെ 57 വാര്‍ഡുകള്‍ പൂവ്വച്ചല്‍ ജില്ലാ ഡിവിഷനില്‍ ഉള്‍പ്പെടുന്നതാണ്.