മഅ്ദനിയെ ശസ്ത്രക്രിയക്ക് വിധേയനാക്കി

Posted on: January 1, 2021 8:57 pm | Last updated: January 1, 2021 at 8:57 pm

ബെംഗളൂരു | ബെംഗളൂരു സ്‌ഫോടന കേസില്‍ അറസ്റ്റിലായി ജാമ്യത്തില്‍ കഴിയുന്ന പി ഡി പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു ശസ്ത്രക്രിയ. മൂത്രാശയ സംബന്ധവും രക്തസമ്മര്‍ദവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുമാണ് മഅ്ദനിക്കുള്ളത്. അദ്ദേഹം
ആശുപത്രിയില്‍ തന്നെ നിരീക്ഷണത്തില്‍ തുടരുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ജാമ്യത്തിലിറങ്ങിയ മഅ്ദനി ബെംഗളൂരു ബെന്‍സണ്‍ ടൗണിലെ ഫ്‌ളാറ്റിലാണ് താമസിച്ചു വരുന്നത്.