Connect with us

National

നിലപാടിലുറച്ച് ഇരുപക്ഷവും; കര്‍ഷകരും കേന്ദ്രവുമായുള്ള ചര്‍ച്ച മണിക്കൂറുകള്‍ പിന്നിടുന്നു

Published

|

Last Updated

ന്യൂഡല്‍ഹി | കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരും സംയുക്ത കിസാന്‍ മോര്‍ച്ചയും തമ്മിലുള്ള ചര്‍ച്ച ഡല്‍ഹിയിലെ വിജ്ഞാന്‍ഭവനില്‍ പുരോഗമിക്കുന്നു. വിവാദ നിയമങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ സംയുക്ത കിസാന്‍ മോര്‍ച്ച പ്രതിനിധികള്‍ ഉറച്ച് നിന്നപ്പോള്‍ നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാട് കേന്ദ്ര സര്‍ക്കാര്‍ ഈ ചര്‍ച്ചയിലും ആവര്‍ത്തിച്ചിരിക്കുകയാണ്. സമരത്തിനിടെ മരണപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് കര്‍ഷകര്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.ചര്‍ച്ച ഇപ്പോഴും തുടരുകയാണ്.

അതിനിടെ ചര്‍ച്ചയില്‍ ആദ്യമായി കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളും കര്‍ഷകരും ഭക്ഷണം പങ്കിട്ടു. ചര്‍ച്ചക്ക് വരുമ്പോള്‍ കര്‍ഷകര്‍ കൊണ്ടുവന്ന ഭക്ഷണമാണ് കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിങ് തോമറും പിയുഷ് ഗോയലും പങ്കിട്ടത്. കഴിഞ്ഞ അഞ്ച് തവണ ചര്‍ച്ചയ്ക്കെത്തിയിരുന്നപ്പോഴും കേന്ദ്രത്തിന്റെ ആതിഥ്യം സ്വീകരിക്കാതെ സ്വന്തം നില്ക്കെത്തിച്ച ഭക്ഷണമായിരുന്നു കര്‍ഷകര്‍ കഴിച്ചത്.

ഇരുപക്ഷവും അവരുടെ നിലപാടില്‍ ഉറച്ച് നിന്നതിനാലാണ് നേരത്തെ നടന്ന ചര്‍ച്ചകളെല്ലാം പരാജയപ്പെട്ടത്. ഇന്നത്തെ ചര്‍ച്ച പരാജയപ്പെട്ടാല്‍ പുതുവര്‍ഷം മുതല്‍ അതിരൂക്ഷമായ സമരത്തിന് തയ്യാറെടുക്കുകയാണ് കര്‍ഷകര്‍. ഈ സാഹചര്യത്തില്‍ ഇന്ന് നക്കുന്ന ചര്‍ച്ച ഏറെ നിര്‍ണായകമാണ്.

---- facebook comment plugin here -----

Latest