Connect with us

National

ചികിത്സാ തർക്കം; ആശുപത്രിയിലേക്ക് നിരവധി തവണ വാഹനം ഇടിച്ചുകയറ്റി രോഗിയുടെ ബന്ധു

Published

|

Last Updated

ഗുരുഗ്രാം | വയോധികരായ രോഗികളുടെ ബന്ധു ആശുപത്രിയിലേക്ക് നിരവധി തവണ വാഹനം ഇടിച്ചുകയറ്റി. ബസായ്ചൗക്കിലെ ബാലാജി ആശുപത്രിയിലേക്കാണ് വാഹനം ഇടിച്ചുകയറ്റിയത്. ചികിത്സയെ സംബന്ധിച്ച തര്‍ക്കത്തിനെ തുടര്‍ന്നാണ് ഇയാള്‍ തന്റെ പിക്ക് അപ് ട്രക്ക് ഉപയോഗിച്ച് ഇടിച്ചുകയറ്റിയത്.

വയോധികരായ രോഗികളുടെ ചികിത്സ സംബന്ധിച്ച് ബന്ധുക്കള്‍ക്കിടയില്‍ സംഘര്‍ഷം രൂപപ്പെടുകയായിരുന്നു. ഏഴ്- എട്ട് തവണ വാഹനം ഇടിച്ചുകയറ്റിയതായി ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. മെഡിക്കല്‍ സ്റ്റോറും പത്തിലേറെ വാഹനങ്ങളും തകര്‍ന്നു.

പോലീസ് അന്വേഷണം നടത്തുന്നുണ്ട്. വീഡിയോ കാണാം:

 

Latest