Connect with us

Kerala

ബി ജെ പി നേതാവ് ബി ഗോപാലകൃഷ്ണന്‍ തോറ്റു

Published

|

Last Updated

തൃശൂര്‍ | കോര്‍പറേഷനിലെ ബി ജെ പിയുടെ മേയര്‍ സ്ഥാനാര്‍ഥിയും പാര്‍ട്ടിയുടെ സംസ്ഥാന നേതാവുമായ ബി ഗോപാലകൃഷ്ണന്‍ തോറ്റു. കുട്ടന്‍കുളങ്ങര വാര്‍ഡില്‍ യു ഡി എഫിലെ സുരേഷാണ് ഗോപാലകൃഷ്ണനെ മുട്ടുകുത്തിച്ചത്. കോര്‍പറേഷനില്‍ എല്‍ ഡി എഫ് മുന്നേറ്റം തുടരുകയാണ്. പോസ്റ്റല്‍ വോട്ടുകളിലടക്കം തുടക്കം മുതല്‍ ബി ജെ പിയുടെ സിറ്റിംഗ് വാര്‍ഡില്‍ ഗോപാലകൃഷ്ണന്‍ പിന്നിലാകുകയായിരുന്നു. താന്‍ തോല്‍ക്കുമെന്നും പാര്‍ട്ടിയിലെ ഒരു വിഭാഗം വോട്ട് മറിച്ചതായും ഗോപാലകൃഷ്ണന്‍ നേരത്തെ ആരോപിച്ചിരുന്നു.