Connect with us

Socialist

'ജനാധിപത്യത്തിന് ഭീഷണി നിതി ആയോഗ്'

Published

|

Last Updated

മലയാളികള്‍ക്ക് ഇടക്ക് അവാര്‍ഡ് കൊടുക്കുന്ന സ്ഥാപനമാണ് നിതി ആയോഗെങ്കിലും ഇന്ത്യന്‍ ജനാധിപത്യത്തിന് ഏറ്റവും ഭീഷണിയാകുന്ന സ്ഥാപനങ്ങളിലൊന്നാണിതെന്ന് സാങ്കേതികവിദഗ്ധനായ അനിവര്‍ അരവിന്ദ്. ഫേസ്ബുക്കിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.

നമോ എന്നാല്‍ “നന്ദന്‍ അംബാനി മോദി” എന്നു പുനര്‍നിര്‍വചിക്കുന്നവണ്ണം പ്രധാനമന്ത്രിയുടെ ഓഫീസിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കലാണ് പ്രധാന ജോലി. ബാംഗ്ലൂരിലെ കോറമംഗലയിലെ നന്ദന്‍ നീലെകണി മെന്ററായ ഇസ്‌പേര്‍ട്ട് എന്ന എന്‍ ജി ഒയുടെയും സഹസ്ഥാപനങ്ങളുടെയും ഡെല്‍ഹി ഫ്രണ്ട് ഓഫീസായിട്ടാണ് പ്രവര്‍ത്തനം. ഈ ബാംഗ്ലൂര്‍ ഗാങ് ഉണ്ടാക്കുന്ന പോളിസി പേപ്പറുകള്‍ വിഷയവുമായി വലിയ ബന്ധമില്ലാത്ത ചില കണ്‍സള്‍ട്ടേഷന്‍ ചോദ്യങ്ങളുമായി നീതി ആയോഗ് മൈഗവ് വെബ്‌സൈറ്റില്‍ ചെറിയ ഡെഡ്‌ലൈനോടെ പ്രസിദ്ധീകരിക്കും ഉടനെ നടപ്പാക്കുകയും ചെയ്യും. മറുപടി നല്‍കിയാലും അതിനു പുല്ലുവില പോലും കാണില്ല.

പ്ലാനിംഗ് പ്രൊസസില്‍ നിന്ന് മനുഷ്യരെ മാറ്റി ഡാറ്റയെ ഊറ്റുന്ന തരത്തില്‍ കോറമംഗല ക്രോണീകള്‍ നിര്‍മിക്കുന്ന ആര്‍ക്കിടെക്ചര്‍ ഡിസൈന്‍ ഡിസിഷനുകള്‍ക്ക് പ്രൈം മിനിസ്റ്റര്‍ ഓഫീസിന്റെ അംഗീകാരം വാങ്ങിക്കൊടുക്കുന്ന ഒരു ഫ്രണ്ട് ഓഫീസിന്റെ ചുമതലക്കാരന്‍ ആണ് അമിതാഭ് കാന്ത്. ഈ കൊടി കെട്ടിക്കൊണ്ടുവരുന്ന പുതിയ പ്ലാനുകള്‍ പലതും പൊളിഞ്ഞുവീഴുന്നത് കോടതികളില്‍ കൂടിയാണ്. കുറിപ്പിന്റെ പൂര്‍ണരൂപം:

അമിതാഭ് കാന്തും ജനാധിപത്യവും
—————————
ഇന്ത്യൻ ജനാധിപത്യത്തിന് ഇന്ന് ഏറ്റവും ഭീഷണിയുണ്ടാക്കുന്ന സ്ഥാപനങ്ങളിലൊന്ന് പ്ലാനിങ്‌കമ്മീഷനെ മാറ്റി പകരം വന്ന അമിതാഭ് കാന്ത് CEO ആയ നീതി ആയോഗ് ആണ്. വാർത്തകളിലത് കാണില്ല. മലയാളികൾക്കത് ഇടക്ക് അവാർഡ് കൊടുക്കുന്ന സ്ഥാപനമാണ്. എന്നാൽ അതുവഴി കൺസൾട്ടേഷന്‌ പുറത്തുവിടുന്ന പുതിയ പേപ്പറുകൾ നോക്കിയാൽ മതി ഇതു തിരിച്ചറിയാൻ.

“ടെക് ഗാരേജ് പോലെ പ്രവർത്തിയ്ക്കുന്ന ഗവൺമെന്റ്” എന്നാണത്രേ നീതി ആയോഗിന്റെ പുതിയ ആപ്തവാക്യം. NaMo എന്നാൽ “നന്ദൻ അംബാനി‌ മോഡി” എന്നു റീഡിഫൈൻ‌ ചെയ്യുന്നവണ്ണം പ്രൈം മിനിസ്റ്ററുടെ ഓഫീസിനോട് ചേർന്ന് പ്രവർത്തിക്കലാണ്‌‌ പ്രധാന‌പ്രവർത്തി . ബാംഗ്ലൂരിലെ കോറമംഗലയിലെ നന്ദൻ നീലെകണി‌ മെന്ററായ Ispirt എന്ന എൻജിയോയുടെയും സഹസ്ഥാപനങ്ങളുടെയും ഡെൽഹി‌ ഫ്രണ്ട് ഓഫീസായിട്ടാണ്‌ പ്രവർത്തനം. ഈ ബാംഗ്ലൂർ ഗാങ് ഉണ്ടാക്കുന്ന പോളിസി പേപ്പറുകൾ വിഷയവുമായി‌‌ വലിയ ബന്ധമില്ലാത്ത ചില കൺസൾട്ടേഷൻ ചോദ്യങ്ങളുമായി നീതി ആയോഗ് MyGov വെബ്സൈറ്റിൽ ചെറിയ ഡെഡ്ലൈനോടെ പ്രസിദ്ധീകരിക്കും ഉടനെ നടപ്പാക്കുകയും ചെയ്യും. മറുപടി നൽകിയാലും അതിനു പുല്ലുവില പോലും കാണില്ല.

നാഷണൽ ഡിജിറ്റൽ ഹെൽത്ത്‌ മിഷൻ, നോൺ പേഴ്സണൽ ഡാറ്റയ്ക്കായുള്ള‌ പ്രത്യേക‌ ഗവർണൻസ്‌ ഫ്രെയിം വർക്ക്, ഡാറ്റാ എമ്പവർമെന്റ് ആൻഫ് പ്രൊട്ടക്ഷൻ ആർക്കിടെക്ചർ, അതിനുമുമ്പ് നാഷണൽ ഓപ്പൺ ഡിജിറ്റൽ എക്കോസിസ്റ്റം എന്നൊക്കെ സ്റ്റൈലൻ പേരിട്ടുള്ള കൺസൾട്ടേഷനുകൾ‌. എന്നാൽ ഇവയൊക്കെ കോർപ്പറേറ്റ് ഇന്ററസ്റ്റുകളുടെ ഒളിച്ചുകടത്തലാണു താനും . വേറെയും കുറെയുണ്ട്. കുറച്ചെണ്ണം പറഞ്ഞു എന്നു മാത്രം. ഇവയിൽ പലതിലും ഞാൻ ഇടപെടുകയും കാര്യമായിത്തന്നെയുള്ള‌ വിമർശനങ്ങൾ ഉയർത്തുകയും ചെയ്തിരുന്നു.

കോഡ് ആദ്യം, കോഡിനു ചേർന്നവണ്ണമുള്ള നിയമം പിന്നീട് എന്ന ഈ അപ്രോച്ച് ഇന്ത്യൻ നയ രൂപീകരണത്തിൽ എത്തിയിട്ട് കുറച്ചുവർഷമായി. പ്രൈവറ്റ് സെക്റ്റർ നിർമ്മിക്കുന്ന കോഡ് ബേസുകൾ യാതൊരു അക്കൗണ്ടബിലിറ്റി സ്ട്രക്ചറുമില്ലാതെ ഒരു രാജ്യത്തിനു മീതെ‌മുഴുവൻ പുറത്തിറക്കുക എന്നതൊക്കെയാണ്‌ മുഖ്യ പ്രവർത്തന മണ്ഡലം. പോക്കിമോൻ ഗോയെ തോൽപ്പിച്ചേ എന്നും പറഞ്ഞ് ആരോഗ്യ സേതു അടക്കമുള്ളവ ജനതയ്ക്കു മേൽ അടിച്ചേൽപ്പിയ്ക്കൽ ഒരു ഭാഗത്തും മറുവശത്ത് ജനങ്ങളെ പൂർണ്ണമായും മാറ്റി നിർത്തുന്ന കോർപ്പറേറ്റ് പ്ലാനിങ് പ്രോസസ്സും.

ഭരണഘടനയുടെ 73 ഉം 74 ഉം അമന്റ്മെന്റുകൾ പ്ലാനിങ് എന്നതിലെ ജനതയുടെ പങ്ക് എന്താണെന്നതിനെ വ്യക്തമാക്കുന്നുണ്ട്. പ്ലാനിങ് പ്രൊസസിൽനിന്ന് മനുഷ്യരെ മാറ്റി ഡാറ്റയെ ഊറ്റുന്ന തരത്തിൽ കോറമംഗല ക്രോണീകൾ നിർമ്മിയ്ക്കുന്ന ആർക്കിടെക്ചർ ഡിസൈൻ ഡിസിഷനുകൾക്ക് പ്രൈം മിനിസ്റ്റർ ഓഫീസിന്റെ അംഗീകാരം വാങ്ങിക്കൊടുക്കുന്ന ഒരു ഫ്രണ്ട് ഓഫീസിന്റെ ചുമതലക്കാരൻ ആണ് അമിതാഭ് കാന്ത്.

ഈ കൊടി കെട്ടിക്കൊണ്ടുവരുന്ന പുതിയ പ്ലാനുകൾ പലതും പൊളിഞ്ഞുവീഴുന്നത് കോടതികളിൽ കൂടിയാണ്‌. (ഉദാ: ആരോഗ്യസേതു വഴി കോർപ്പറേറ്റുകൾക്ക് ടെലിമെഡിസിൻ കസ്റ്റമർ അക്വിസിഷനായുള്ള ആരോഗ്യസേതു മിത്ര് എന്ന പ്ലാറ്റ്ഫോം മെഡിക്കൽ ഷോപ്പുകളുടെ ഡെൽഹി ഹൈക്കോടതിയിലെ കേസോടെ പിൻവലിക്കേണ്ടി വന്നിരുന്നു. ഡാറ്റാ ഷെയറിങ് എന്റെ കർണ്ണാടക ഹൈക്കോടതിയിലെ കേസിലുമുണ്ട് ) ഒപ്പം വലിയതോതിലുള്ള കൺസൾട്ടേഷനുകളിലെ വിമർശനങ്ങളിലും.
അങ്ങനെ ഒരാൾക്ക് ജനാധിപത്യം അമിതമാണെന്നത് തോന്നുന്നതിൽ സംശയം വേണ്ട.

Latest