Connect with us

Ongoing News

പാര്‍ത്ഥിവ് പട്ടേല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചതായി മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ പാര്‍ത്ഥിവ് പട്ടേല്‍. ചെറുപ്രായത്തില്‍ തന്നെ ദേശീയ ടീമിലെത്തുകയും ഒരു കാലത്ത് ധോണിയുടെ പിന്‍ഗാമിയെന്ന് വിശേഷിക്കപ്പെടുകയും ചെയ്ത പാര്‍ത്ഥിവ് 35-ാമത്തെ വയസ്സിലാണ് പാഡ് അഴിക്കുന്നത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം തീരുമാനം അറിയിച്ചത്. 19ാമത്തെ വയസില്‍ ദേശീയ ടീമിലെത്തിയ പാര്‍ത്ഥിവ് രാജ്യത്തിനായി 25 ടെസ്റ്റും, 39 ഏകദിനങ്ങളും, രണ്ട് ട്വന്റി ട്വന്റിയും കളിച്ചിട്ടുണ്ട്. 194 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 27 സെഞ്ച്വുറികള്‍ അടക്കം 11,240 റണ്‍സ് പാര്‍ത്ഥിവ് പട്ടേല്‍ നേടിയിട്ടുണ്ട്.

2002ല്‍ ഇഗ്ലണ്ട് പര്യടനത്തിലൂടെ ഇന്ത്യന്‍ ടീമിലെത്തിയ പാര്‍ത്ഥിവ് 2018ല്‍ ദക്ഷിണാഫ്രിക്കെതിരെയാണ് അവസാനമായി അന്താരാഷ്ട്ര മത്സരം കളിച്ചത്. ഐ പി എല്ലിലും വിവിധ ടീമുകള്‍ക്കായി അദ്ദേഹം കളിച്ചിട്ടുണ്ട്.

 

 

---- facebook comment plugin here -----

Latest