Connect with us

Ongoing News

അര്‍ജന്റീന്‍ മുന്‍ കോച്ച് അലജാന്‍ഡ്രോണ സാബെല്ല അന്തരിച്ചു

Published

|

Last Updated

ബ്യൂണസ് ഐറിസ് | അര്‍ജന്റീനിയന്‍ ദേശീയ ഫുട്ബോള്‍ ടീം മുന്‍ കോച്ച് അലജാന്‍ഡ്രോ സാബെല്ല (66) അന്തരിച്ചു. ഇതിഹാസ താരം ഡിഗോ മറഡോണയുടെ വിയോഗം തീര്‍ത്ത ദുഃഖം മറക്കുന്നതിനിടെയാണ് സാബെല്ലകൂടി വിട പറഞ്ഞത്. 1980ല്‍ മറഡോണയും സാബെല്ലയും അര്‍ജന്റീനയക്ക് വേണ്ടി ഒരുമിച്ച് കളിച്ചിരുന്നു

ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു സാബെല്ലയുടെ മരണം. 2020ല്‍ ഫുട്ബോളിനേറ്റ മറ്റൊരു നഷ്ടമാണ് സാബെല്ലയുടെ വിയോഗമെന്ന് അദ്ദേഹത്തിന്റെ ടീം മേറ്റും മുന്‍ ഗോള്‍കീപ്പറുമായ ഉബാള്‍ഡോ ഫില്ലോള്‍ പറഞ്ഞു. അര്‍ജന്റീനയെ ലോകകപ്പ് ഉയര്‍ത്താന്‍ സഹായിച്ച മികച്ച കോച്ചുകൂടിയായിരുന്നു അദ്ദേഹമെന്നും ഉബാള്‍ഡോ കൂട്ടിച്ചേര്‍ത്തു.