Connect with us

Business

അടുത്ത വര്‍ഷം വീണ്ടും പറന്നുപൊങ്ങാനൊരുങ്ങി ജെറ്റ് എയര്‍വേയ്‌സ്

Published

|

Last Updated

മുംബൈ | അടുത്ത വേനല്‍ക്കാലത്തോടെ പൂര്‍ണതോതില്‍ സര്‍വീസ് പുനരാരംഭിക്കാനുള്ള പദ്ധതിയുമായി ജെറ്റ് എയര്‍വേയ്‌സ്. ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുരാരി ലാല്‍ ജലാന്‍, ലണ്ടനിലെ കാല്‍റോക് കാപിറ്റല്‍ എന്നിവരുടെ കണ്‍സോര്‍ഷ്യമാണ് ഇക്കാര്യം അറിയിച്ചത്. കടക്കെണി കാരണം പ്രവര്‍ത്തനം നിലച്ച ജെറ്റ് എയര്‍വേയ്‌സിന്റെ പുനരുജ്ജീവന പദ്ധതി പുതിയ ഉടമകളായ കണ്‍സോര്‍ഷ്യം പുറത്തുവിട്ടു.

ജെറ്റ് എയര്‍വേയ്‌സിന്റെ പ്രതാപകാലം പുനരുജ്ജീവിപ്പിക്കുന്നതാണ് പദ്ധതിയെന്ന് കണ്‍സോര്‍ഷ്യം അറിയിച്ചു. വലിയ കാര്യക്ഷമതയും ഉത്പാദനക്ഷമതയും ഉറപ്പുവരുത്തുന്നതിന് വിവിധ നടപടിക്രമങ്ങളും സംവിധാനങ്ങളും പദ്ധതി പ്രകാരമുണ്ടാകും. നേരത്തേ സര്‍വീസ് നടത്തിയിരുന്ന പ്രധാന ആഭ്യന്തര, വിദേശ റൂട്ടുകളിൽ സര്‍വീസ് പുനരാരംഭിക്കാനാണ് പദ്ധതി.

സര്‍വീസ് പുനരാരംഭിക്കാന്‍ രാജ്യത്തെ പാപ്പരത്ത കോടതിയായ നാഷനല്‍ കമ്പനി ലോ ട്രൈബ്യൂണലിന്റെ അനുമതി ആവശ്യമാണ്. കടക്കെണിയെ തുടര്‍ന്ന് പാപ്പരത്ത നടപടിയിലേക്ക് നീങ്ങുന്ന വേളയിലാണ് 2019 ഏപ്രിലില്‍ ജെറ്റ് എയര്‍വേയ്‌സ് സര്‍വീസ് അവസാനിപ്പിച്ചത്.