Connect with us

First Gear

കെ ടി എം 125 ഡ്യൂക് ഇന്ത്യന്‍ വിപണിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി | പുത്തന്‍ സവിശേഷതകളോടെ 125 ഡ്യൂക് ബൈക് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി കെ ടി എം. ഡ്യൂക് സീരീസിലെ പുതിയ മോഡലാണിത്. 1.50 ലക്ഷം രൂപയാണ് ഇതിന്റെ തുടക്ക വില.

സ്റ്റൈലിലും സസ്‌പെന്‍ഷനിലും പരിഷ്‌കാരങ്ങള്‍ വരുത്തിയിട്ടുണ്ട്. 125 സിസി ലിക്വിഡ് കൂള്‍ഡ് ഫ്യുവല്‍ ഇന്‍ജക്റ്റഡ് എന്‍ജിന്‍ ആണുള്ളത്. ഇലക്ട്രോണിക് ഓറഞ്ച്, സെറാമിക് വൈറ്റ് എന്നീ നിറങ്ങളില്‍ ലഭ്യമാകും.

ഇന്ധന ടാങ്കിന്റെ ശേഷി 13.5 ലിറ്ററാണ്. രാജ്യത്തെ പ്രീമിയം ബൈക്ക് വിഭാഗത്തില്‍ 2012ലാണ് കെ ടി എം സാന്നിധ്യം അറിയിച്ചത്. 2018ല്‍ ആദ്യമായി കെ ടി എം 125 ഡ്യൂക് ഇന്ത്യയില്‍ പുറത്തിറക്കിയിരുന്നു.

Latest