Connect with us

Covid19

ലോകത്ത് കൊവിഡ് വാക്‌സിന്‍ ആദ്യമായി സ്വീകരിച്ചത് ഈ ബ്രിട്ടീഷ് മുത്തശ്ശി

Published

|

Last Updated

ലണ്ടന്‍ | പരീക്ഷണത്തിനലല്ലാതെ ലോകത്ത് ആദ്യമായി കൊവിഡ്- 19 വാക്‌സിന്‍ സ്വീകരിച്ചത് യു കെയിലെ 90കാരി. ബ്രിട്ടീഷ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കുന്നത് ആരംഭിച്ചതോടെയാണ് മാര്‍ഗരറ്റ് കീനന്‍ എന്ന മുത്തശ്ശി ഈ റെക്കോര്‍ഡ് സ്വന്തമാക്കിയത്. മധ്യ ഇംഗ്ലണ്ടിലെ കൊവണ്ട്രിയിലെ ആശുപത്രിയില്‍ വെച്ചാണ് മാര്‍ഗരറ്റിന് വാക്‌സിന്‍ നല്‍കിയത്.

അടുത്തയാഴ്ച 91ാം വയസ്സിലേക്ക് കടക്കുകയാണ് മുത്തശ്ശി. ഫൈസറും ബയോഎന്‍ടെക്കും വികസിപ്പിച്ച വാക്‌സിന് ബ്രിട്ടന്‍ കഴിഞ്ഞയാഴ്ച അംഗീകാരം നല്‍കുകയും വാക്‌സിനേഷന്‍ ആരംഭിക്കുകയുമായിരുന്നു. വാക്‌സിനേഷന്‍ നല്‍കുന്ന ആദ്യ പടിഞ്ഞാറന്‍ രാജ്യവും കൂടിയാണ് ബ്രിട്ടന്‍.

മഹാമാരി കാരണം ഒരു വര്‍ഷത്തെ ഭൂരിപക്ഷം ദിവസവും സ്വന്തം ഇടത്ത് ഒതുങ്ങിപ്പോയയാളാണ് താനെന്നും എന്നാല്‍ അടുത്ത പുതുവത്സരമെങ്കിലും കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം ചെലവഴിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു. നാല് വര്‍ഷം മുമ്പ് വരെ ജ്വല്ലറിയില്‍ ജോലിക്കാരിയായിരുന്നു മാര്‍ഗരറ്റ്. ഒരു മകളും മകനും നാല് പേരക്കുട്ടികളുമാണ് ഇവര്‍ക്കുള്ളത്.

Latest