Connect with us

Kerala

ചിഹ്നമുള്ള മാസ്‌ക് ധരിച്ച ഉദ്യോഗസ്ഥനെ ബൂത്തില്‍ നിന്ന് മാറ്റി

Published

|

Last Updated

കൊല്ലം |  പാര്‍ട്ടി ചിഹ്നമുള്ള മാസ്‌ക് ധരിച്ച് ബൂത്തില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഉദ്യോഗസ്ഥനെത്തി. സംഭവം വിവാദമായതോടെ കലക്ടറുടെ നിര്‍ദേശ പ്രകാരം ഇയാളെ ബൂത്തില്‍ നിന്ന് മാറ്റി. കൊല്ലം കൊറ്റങ്കര പഞ്ചായത്തിലെ ബൂത്തിലാണ് സംഭവം.

രാവിലെ പോളിംഗ് ആരംഭിച്ചതിന് പിന്നാലെയാണ് വിവാദമുണ്ടായത്. ജോലിക്കെത്തിയ ഉദ്യോഗസ്ഥ സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ അരിവാള്‍ ചുറ്റിക നക്ഷത്രം പതിച്ച മാസ്‌ക് ധരിച്ചാണ് എത്തിയത്. പിന്നാലെ പരാതി ഉയര്‍ന്നതോടെ ഇവരെ മാറ്റാന്‍ കളക്ടര്‍ നടപടി സ്വീകരിക്കുകയായിരുന്നു.

 

 

Latest