Connect with us

International

ബഹ്‌റൈനിലെ ഉച്ചകോടിയില്‍ ഇസ്‌റാഈലിനെ രൂക്ഷമായി വിമര്‍ശിച്ച് സഊദി രാജകുമാരന്‍

Published

|

Last Updated

മനാമ | ബഹ്‌റൈന്‍ സുരക്ഷാ ഉച്ചകോടിയില്‍ ഇസ്‌റാഈലിനെ രൂക്ഷമായി വിമര്‍ശിച്ച് സഊദി അറേബ്യയിലെ പ്രധാന രാജകുടുബാംഗം. തുര്‍ക്കി ബിന്‍ ഫൈസല്‍ ആല്‍ സഊദ് രാജകുമാരനാണ് ഇസ്‌റാഈലിനെ രൂക്ഷമായി വിമര്‍ശിച്ചത്. ഇസ്‌റാഈല്‍ വിദേശകാര്യ മന്ത്രി ഈ ഉച്ചകോടിയില്‍ ഓണ്‍ലൈനിലൂടെ പങ്കെടുത്തിരുന്നു.

സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം ഇല്ലാതെ അറബ് രാജ്യങ്ങള്‍ ഇസ്‌റാഈലുമായി ബന്ധം സ്ഥാപിക്കുന്നത് വലിയ വെല്ലുവിളികള്‍ സൃഷ്ടിക്കുമെന്ന നിലപാടിന്റെ അടിസ്ഥാനത്തിലായിരുന്നു വിമര്‍ശനം. ഫലസ്തീനികളെ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളിലേക്ക് ഇസ്‌റാഈല്‍ തള്ളുകയാണ്. സുരക്ഷാ ആരോപണം ഉന്നയിച്ചാണ് യുവാക്കളെയും വൃദ്ധരെയും സ്ത്രീകളെയും കുട്ടികളെയും ഇങ്ങനെ ചെയ്യുന്നതെന്ന് തുര്‍ക്കി രാജകുമാരന്‍ പറഞ്ഞു.

ഇസ്‌റാഈലിന് തോന്നുംപടി വീടുകള്‍ പൊളിക്കുന്നു. ഇഷ്ടപ്രകാരം ആളുകളെ കൊല്ലുന്നു. ഇസ്‌റാഈലിന്റെ കൈവശമുള്ള ഇനിയും പരസ്യപ്പെടാത്ത അണ്വായുധങ്ങളെയും അദ്ദേഹം പരാമര്‍ശിച്ചു.