Connect with us

First Gear

എന്‍ജിനില്‍ തീ; മൂന്ന് ലക്ഷത്തോളം വാഹനങ്ങള്‍ തിരിച്ചുവിളിച്ച് കിയ

Published

|

Last Updated

 വാഷിംഗ്ടണ്‍ | എന്‍ജിന്‍ തീ പിടിക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി അമേരിക്കന്‍ വിപണിയില്‍ നിന്ന് മൂന്ന് ലക്ഷത്തോളം വാഹനങ്ങള്‍ തിരിച്ചുവിളിച്ച് കിയ. 2012- 13 മോഡല്‍ സൊറെന്റോ എസ് യു വി, 2012 മുതല്‍ 2015 വരെ വിറ്റ ഫോര്‍ട്ടെ, ഫോര്‍ട്ടെ കൂപ്, 2011 മുതല്‍ 2013 വരെയുള്ള ഒപ്ടിമ ഹൈബ്രിഡ് തുടങ്ങിയവയാണ് കിയ തിരിച്ചുവിളിക്കുന്നത്.

നിലവില്‍ പ്രശ്‌നങ്ങള്‍ കണ്ടെത്തിയില്ലെന്നും എന്നാല്‍ അപകട സാധ്യത ഇല്ലെന്ന് ഉറപ്പുവരുത്താനാണ് തിരിച്ചുവിളിക്കലെന്നും കിയ അറിയിച്ചു. ഈ വാഹനങ്ങളുടെ ഉടമകള്‍ക്ക് ജനുവരി 27 മുതല്‍ അറിയിപ്പുകള്‍ ലഭിക്കും. നേരത്തേ തിരിച്ചുവിളിക്കല്‍ പ്രക്രിയ വൈകിയതിന് കിയക്ക് ഏറെ പഴി കേള്‍ക്കേണ്ടി വന്നിരുന്നു.

അമേരിക്കന്‍ വിപണിയില്‍ കിയക്കും ഹ്യൂണ്ടായിക്കും എതിരെ കര്‍ശന നിരീക്ഷണമാണുള്ളത്. കഴിഞ്ഞ ദിവസം വിവിധ മോഡലുകള്‍ ഹ്യൂണ്ടായ് തിരിച്ചുവിളിച്ചിരുന്നു. ഇരുകമ്പനികള്‍ക്കും ദശലക്ഷക്കണക്കിന് ഡോളര്‍ പിഴയായി അടക്കേണ്ടിയും വന്നിരുന്നു.