Connect with us

Techno

ബാറ്ററി പെട്ടെന്ന് തീരുന്നതായി പരാതിപ്പെട്ട് ഐഫോണ്‍ ഉപഭോക്താക്കള്‍; വില്ലന്‍ ഐ ഒ എസ് 14.2

Published

|

Last Updated

ന്യൂയോര്‍ക്ക് | ഐ ഒ എസ് 14.2ലേക്ക് അപ്‌ഡേറ്റ് ചെയ്ത ഐഫോണ്‍ ഉപഭോക്താക്കള്‍ ബാറ്ററി പെട്ടെന്ന് തീരുന്നതായി പരാതിപ്പെടുന്നു. ഐഫോണ്‍ എക്‌സ്ആര്‍, എക്‌സ് എസ്, എക്‌സ്, സെവന്‍, എസ് ഇ (2020) എന്നീ മോഡലുകളിലാണ് ഈ പ്രശ്‌നം കാണപ്പെട്ടത്. ഐപാഡ് ഒ എസ് 14.2ലേക്ക് അപ്‌ഗ്രേഡ് ചെയ്ത ഐപാഡ് ഉപയോക്താക്കളും ഇക്കാര്യം പരാതിപ്പെടുന്നുണ്ട്.

ഇതുസംബന്ധിച്ച് ഒന്നും ആപ്പിള്‍ തുറന്നുപറഞ്ഞിട്ടില്ല. വരും ദിവസങ്ങളില്‍ പുതിയ സോഫ്‌റ്റ്‌വേര്‍ പരിഷ്‌കാരത്തോടെ പ്രശ്‌നം പരിഹരിക്കുമെന്നാണ് സൂചന. ആപ്പിള്‍ ഡെവലപ്പര്‍ ഫോറങ്ങളിലാണ് ഉപഭോക്താക്കള്‍ പരാതിപ്പെട്ടത്.

ട്വിറ്റര്‍, റെഡ്ഡിറ്റ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലും പലരും പരാതിപ്പെടുന്നുണ്ട്. നവംബറിലാണ് ഐ ഒ എസ് 14.2 അപ്‌ഡേഷന്‍ ആപ്പിള്‍ കൊണ്ടുവന്നത്. 30 മിനുട്ട് കൊണ്ട് 50 ശതമാനത്തിലേറെ ബാറ്ററി തീരുന്നതായാണ് പരാതി.

Latest