Connect with us

Kerala

സി പി എം പ്രവര്‍ത്തകന്റെ കൊലപാതകം; കുണ്ടറയില്‍ ഇന്ന് ഹര്‍ത്താല്‍

Published

|

Last Updated

കൊല്ലം | കുണ്ടറയിലെ അഞ്ച് പഞ്ചായത്തുകളില്‍ ഇന്ന് എല്‍ ഡി എഫിന്റെ ഭാഗിക ഹര്‍ത്താല്‍. സി പി എം പ്രവര്‍ത്തകന്‍ മണിലാലിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചാണ് ഉച്ചക്ക് ഒരു മണി മുതല്‍ വൈകിട്ട് നാലു വരെ ഹര്‍ത്താല്‍ നടത്തുക. മണ്‍റോതുരുത്ത്, കിഴക്കേ കല്ലട, പേരയം, കുണ്ടറ, പെരിനാട് പഞ്ചായത്തുകളിലാണ് ഹര്‍ത്താലാചരിക്കുക.

ഇന്നലെ രാത്രിയാണ് കുണ്ടറയില്‍ മധ്യവയസ്‌കന്‍ കുത്തേറ്റു മരിച്ചത്. ബി ജെ പിയാണ് കൊലക്ക് പിന്നിലെന്ന് സി പി എം ആരോപിച്ചു. എന്നാല്‍, ആരോപണം ബി ജെ പി നിഷേധിച്ചിട്ടുണ്ട്.

Latest