Connect with us

National

അരുണാചലിന് സമീപം ഗ്രാമങ്ങള്‍ നിര്‍മിച്ച് ചൈന; ഗ്രാമീണരെ മാറ്റിപ്പാര്‍പ്പിച്ചു

Published

|

Last Updated

ഷിംല | അരുണാചല്‍ പ്രദേശിന് സമീപം മൂന്ന് ഗ്രാമങ്ങള്‍ നിര്‍മിച്ച് ചൈന. പടിഞ്ഞാറന്‍ അരുണാചലിലെ ഇന്ത്യ, ചൈന, ഭൂട്ടാന്‍ എന്നിവ അതിര്‍ത്തി പങ്കിടുന്ന ബും ലാ പാസ്സില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ മാത്രം അകലെയാണ് ചൈന ഗ്രാമങ്ങള്‍ നിര്‍മിച്ചത്. ഇന്ത്യയും ചൈനയും അതിര്‍ത്തി തര്‍ക്കമുള്ള പ്രദേശം കൂടിയാണിത്.

അരുണാചല്‍ പ്രദേശിലെ സൈനിക സാന്നിധ്യമുള്ളയിടങ്ങളില്‍ അവകാശവാദം ഉന്നയിക്കാനുള്ള പ്രധാന ചുവടുവെപ്പായാണ് പുതിയ നിര്‍മാണം സൂചിപ്പിക്കുന്നത്. ദേശീയ മാധ്യമമായ എന്‍ ഡി ടി വിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഹാന്‍ ചൈനീസിനെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ തിബറ്റന്‍ അംഗങ്ങളെയും ഇവിടെ പാര്‍പ്പിക്കാനുള്ള തന്ത്രമാണ് ചൈന തയ്യാറാക്കുന്നത്.

ഇതിലൂടെ പ്രദേശത്ത് അവകാശവാദം ഉന്നയിക്കാനും അതിര്‍ത്തി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനും ചൈനക്ക് സാധിക്കുമെന്ന് ചൈനീസ് നിരീക്ഷകനായ ഡോ.ബ്രഹ്മ ചെല്ലാനി ചൂണ്ടിക്കാട്ടുന്നു. ദക്ഷിണ ചൈനാ കടലില്‍ മത്സ്യത്തൊഴിലാളികളെ ഉപയോഗിച്ചത് പോലെയുള്ള തന്ത്രമാണ് ഇവിടെയും പയറ്റുന്നത്.

Latest