Connect with us

Malappuram

സാന്ത്വന സദനത്തിന് കൈനീട്ടവുമായി മലപ്പുറത്തെ 604 യൂനിറ്റുകള്‍

Published

|

Last Updated

സാന്ത്വന സദനം സമര്‍പ്പണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച “എന്റെ കൈനീട്ടം” സ്വീകരണ സംഗമം പ്രസിഡന്റ് ഇ കെ മുഹമ്മദ് കോയ സഖാഫി ഉദ്ഘാടനം ചെയ്യുന്നു.

മലപ്പുറം | എസ് വൈ എസ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റിക്ക് കീഴില്‍ ഈ മാസം 20 ന് മഞ്ചേരിയില്‍ സമര്‍പ്പിക്കുന്ന സാന്ത്വന സദനത്തിന് കൈനീട്ടം നല്‍കി ജില്ലയിലെ 604 യൂണിറ്റ് പ്രവര്‍ത്തകര്‍. കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് രാവിലെ 10 മുതല്‍ വൈകുന്നേരം 6 വരെ സമയം ക്രമീകരിച്ച് മലപ്പുറം, കൊളത്തൂര്‍, കൊണ്ടോട്ടി, പുളിക്കല്‍, എടവണ്ണപ്പാറ, പെരിന്തല്‍മണ്ണ, എടക്കര, അരീക്കോട്, നിലമ്പൂര്‍, വണ്ടൂര്‍, മഞ്ചേരി എന്നീ സോണ്‍ പരിധിയിലെ യൂണിറ്റുകളില്‍ നിന്ന് രണ്ട് വീതം പ്രവര്‍ത്തകരാണ് സാന്ത്വന സദനത്തിലെത്തി ജില്ലാ നേതാക്കള്‍ക്ക് തുക കൈമാറിയത്. സാന്ത്വന സദനം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് വേണ്ടിയാണ് ജില്ലയിലെ യൂണിറ്റ് ഘടകം സഹായ ഹസ്തവുമായി സാന്ത്വന സദനത്തിലെത്തിയത്.

പാവപ്പെട്ടവര്‍ക്ക് ആശ്വാസമേകി നിര്‍മിക്കുന്ന സാന്ത്വന സദനം അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരാണ് സമര്‍പ്പണം നടത്തുന്നത്. സൗജന്യ ചികിത്സ, തെരുവിലലയുന്നവര്‍ക്കുള്ള സഹായ കേന്ദ്രം, ലഹരിക്കടിമപ്പെട്ടവര്‍ക്കായി ഡി അഡിക്ഷന്‍ സെന്റര്‍ തുടങ്ങി വിവിധ പദ്ധതികളാണ് സാന്ത്വന സദനത്തിലുണ്ടാവുക.

എന്റെ കൈനീട്ടം സ്വീകരണ സംഗമം എസ് വൈ എസ് മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് ഇ കെ മുഹമ്മദ് കോയ സഖാഫി ഉദ്ഘാടനം ചെയ്തു. സയ്യിദ് മുര്‍തളാ ശിഹാബ് സഖാഫി, സയ്യിദ് ശിഹാബുദ്ധീന്‍ ഹൈദറൂസി, സയ്യിദ് ഹൈദറലി സഖാഫി എന്നിവര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. കെ പി ജമാല്‍ കരുളായി, എ പി ബഷീര്‍ ചെല്ലക്കൊടി, വി പി എം ഇസ്ഹാഖ്, കരുവള്ളി അബ്ദുറഹീം, സിദ്ധീഖ് സഖാഫി വഴിക്കടവ്, ഉമര്‍ മുസ്‌ലിയാര്‍ ചാലിയര്‍, അബ്ദുറഹ്മാന്‍ കാരക്കുന്ന്, ഒ എം എ റഷീദ് ഹാജി, ഐ സി എഫ് നേതാക്കളായ ഉമര്‍ സഖാഫി മൂര്‍ക്കനാട്, കരീം ഹാജി വെട്ടിച്ചിറ, ഫൈസല്‍ മമ്പാട്, അബൂബക്കര്‍ അന്‍വരി, ഫള്ല്‍ കുട്ടശ്ശേരി, താജുദ്ധീന്‍ സഖാഫി മുട്ടിപ്പാലം എന്നിവര്‍ പ്രസംഗിച്ചു.

Latest