Connect with us

Kerala

കൊട്ടിക്കലാശമില്ല; ആദ്യഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

Published

|

Last Updated

തിരുവനന്തപുരം | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ആദ്യഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്നവസാനിക്കും. ഈമാസം എട്ടിന് തിരഞ്ഞെടുപ്പു നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ അഞ്ച് ജില്ലകളിലെ പരസ്യ പ്രചാരണമാണ് ഇന്ന് വൈകിട്ട് ആറോടെ അവസാനിക്കുക. കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍, ചരിത്രത്തിലാദ്യമായി കൊട്ടിക്കലാശമില്ലാതെയാണ് പ്രചാരണം അവസാനിക്കുക.

കൊട്ടിക്കലാശത്തിന്റെ ഭാഗമായി എവിടെയെങ്കിലും ആള്‍ക്കൂട്ടം രൂപപ്പെട്ടാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് അതത് ജില്ലാ കലക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രകടനം ഉള്‍പ്പെടെയുള്ള ആള്‍ക്കൂട്ട പരിപാടികള്‍ പാടില്ല.
കൊവിഡ് മാനദണ്ഡം പാലിക്കാത്ത സ്ഥാനാര്‍ഥിക്കെതിരെ നടപടി സ്വീകരിക്കും. ജാഥ, ആള്‍ക്കൂട്ടമുണ്ടാക്കുന്ന പരിപാടി എന്നിവ ഒഴിവാക്കണം. പ്രചാരണ വാഹനം കൂടുതല്‍ സമയം നിര്‍ത്തിയിട്ട് അനൗണ്‍സ്മെന്റ് നടത്തുന്നത് ഒഴിവാക്കണം. ഇത് പോലീസ് നിരീക്ഷിക്കണം. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം നടപടിയുണ്ടാകും. പ്രചാരണ സമയം അവസാനിച്ചാലുടന്‍ പുറത്തുനിന്ന് പ്രചാരണത്തിനെത്തിയവര്‍ വാര്‍ഡുകള്‍ക്ക് പുറത്തുപോകണം. സ്ഥാനാര്‍ഥിക്കും ഏജന്റിനും വാര്‍ഡില്‍ തങ്ങാം.

Latest