Connect with us

National

കര്‍ഷകരുമായുള്ള അഞ്ചാം ചര്‍ച്ചയും പരാജയം; അടുത്ത ചര്‍ച്ച ബുധനാഴ്ച, പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണെന്ന് കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി | പുതിയ കര്‍ഷക നിയമങ്ങള്‍ക്കെതിരായി കര്‍ഷകര്‍ വന്‍ പ്രക്ഷോഭം നടത്തുന്ന പശ്ചാത്തലത്തില്‍, കേന്ദ്ര സര്‍ക്കാറുമായുള്ള അഞ്ചാം ചര്‍ച്ചയും പരാജയപ്പെട്ടു. ബുധനാഴ്ച ആറാം ചര്‍ച്ച നടക്കും. അഞ്ചാം ചര്‍ച്ചയിലും പ്രധാന വിഷയങ്ങളിലൊന്നും മഞ്ഞുരുക്കമുണ്ടായിട്ടില്ല.

പുതിയ നിയമങ്ങള്‍ പിന്‍വലിക്കണമെന്നതാണ് കര്‍ഷകരുടെ ആവശ്യം. സര്‍ക്കാറില്‍ ചര്‍ച്ച ചെയ്ത ശേഷം കര്‍ഷകര്‍ക്ക് മുമ്പാകെ പുതിയ നിര്‍ദേശം വെക്കുമെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ പറഞ്ഞു. നിയമങ്ങളിലെ ചില വകുപ്പുകള്‍ ഭേദഗതി ചെയ്യാമെന്ന നിലപാടില്‍ കേന്ദ്രം എത്തിയിട്ടുണ്ട്.

നാല് മണിക്കൂറിലേറെയാണ് ഇന്നത്തെ ചര്‍ച്ച നീണ്ടത്. ചര്‍ച്ചയില്‍ യാതൊരു പുരോഗതിയും ഇല്ലാത്തതിനെ തുടര്‍ന്ന് ഇറങ്ങിപ്പോക്ക് നടത്തുമെന്ന് കര്‍ഷക പ്രതിനിധികള്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇന്നും കേന്ദ്ര സര്‍ക്കാറിന്റെ ഭക്ഷണം കര്‍ഷക പ്രതിനിധികള്‍ നിരാകരിച്ചു. കൈയില്‍ കരുതിയ ഭക്ഷണമാണ് അവര്‍ കഴിച്ചത്.

Latest