Connect with us

Business

പുതിയ ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കളെ ചേര്‍ക്കുന്നതിന് എച്ച് ഡി എഫ് സി ബേങ്കിനെ വിലക്കി റിസര്‍വ് ബേങ്ക്

Published

|

Last Updated

മുംബൈ | പുതിയ ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കളെ ചേര്‍ക്കുന്നതിനും ഡിജിറ്റല്‍ ബിസിനസ്സുകള്‍ ആരംഭിക്കുന്നതിനും എച്ച് ഡി എഫ് സി ബേങ്കിന് വിലക്കേര്‍പ്പെടുത്തി റിസര്‍വ് ബേങ്ക്. കഴിഞ്ഞ മാസം എച്ച് ഡി എഫ് സിയിലുണ്ടായ സാങ്കേതിക തകരാര്‍ കാരണമാണിത്. ഡിസംബര്‍ രണ്ടിനാണ് റിസര്‍വ് ബേങ്കിന്റെ ഉത്തരവ് വന്നത്.

നവംബര്‍ 21ന് എച്ച് ഡി എഫ് സിയുടെ പ്രാഥമിക ഡാറ്റാ സെന്ററില്‍ വൈദ്യുതി ബന്ധം തകരാറിലായതിനെ തുടര്‍ന്നാണ് പ്രശ്‌നമുണ്ടായത്. പോരായ്മകള്‍ പരിശോധിച്ച് പരിഹരിക്കാന്‍ ബേങ്കിന്റെ ബോര്‍ഡിന് റിസര്‍വ് ബേങ്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നവംബര്‍ 21ന് എച്ച് ഡി എഫ് സിയുടെ ഡിജിറ്റല്‍ പേയ്‌മെന്റ് 12 മണിക്കൂറിലേറെയാണ് തടസ്സപ്പെട്ടത്.

പുതിയ ഡിജിറ്റല്‍ ബിസിനസ്സ് പ്രവര്‍ത്തനങ്ങളും ഐ ടി ആപ്പുകളും താത്കാലികമായി നിര്‍ത്തിവെക്കാനും പുതിയ ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കളെ ചേര്‍ക്കുന്നത് നിര്‍ത്താനുമാണ് ആര്‍ ബി ഐ നല്‍കുന്ന നിര്‍ദേശം. ഡിജിറ്റല്‍ 2.0 എന്ന പേരില്‍ നിരവധി പ്രവര്‍ത്തനങ്ങളാണ് എച്ച് ഡി എഫ് സി തുടങ്ങാന്‍ ലക്ഷ്യമിട്ടത്. രാജ്യത്തെ ഏറ്റവും വലിയ ബേങ്കുകളിലൊന്നാണ് എച്ച് ഡി എഫ് സി.