Connect with us

Covid19

ലോകത്ത് 24 മണിക്കൂറിനിടെ 5.67 ലക്ഷം കൊവിഡ് കേസുകള്‍

Published

|

Last Updated

ന്യൂയോര്‍ക്ക് | കൊവിഡ് മഹാമാരിയുടെ സംഹാര താണ്ഡവം ലോകത്ത് തുടരുന്നു. ഇതിനകം 14,85, 672 പേര്‍ വൈറസിന്റെ പിടിയില്‍പ്പെട്ട് മരിച്ചതായാണ് ആഗോള കണക്കുകള്‍. കൊവിഡ് റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷത്തോട് അടുക്കമ്പോഴും കേസുകള്‍ കുതിച്ച് ഉയരുക തന്നെയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ മാത്രം 5,67,538 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ രോഗബാധിതരുടെ എണ്ണം ആറ് കോടി നാല്‍പത്തിയൊന്ന് ലക്ഷം കടന്നു. രോഗമുക്തി നേടിയവരുടെ എണ്ണം 4,44,28,145 ആയി ഉയര്‍ന്നു.

അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലാണ് രോഗവ്യാപനം തീവ്രം. രോഗികളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയില്‍, ഒരു കോടി നാല്‍പത്തിയൊന്ന് ലക്ഷം കൊവിഡ് ബാധിതരാണ് ഉള്ളത്.1,77,868 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.2,76,928 പേര്‍ മരണമടഞ്ഞു. 83 ലക്ഷം പേര്‍ ഇവിടെ രോഗമുക്തി കൈവരിച്ചു.

ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം 94 ലക്ഷം പന്നിട്ടു. മരണമാകട്ടെ 1.38 ലക്ഷത്തിലെത്തി. ബ്രസീലില്‍ 63 ലക്ഷത്തിലധികം പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.1,73,862 പേര്‍ക്ക് ഇവിടെ ജീവഹാനിയും സംഭവിച്ചു.

---- facebook comment plugin here -----

Latest