Connect with us

Ongoing News

സെനഗല്‍ ഫുട്‌ബോളിന്റെ ഉജ്ജ്വല താരം പാപ്പ ബൂബ ദിയോപ്‌ അന്തരിച്ചു

Published

|

Last Updated

പാരീസ് | സെനഗല്‍ ഫുട്‌ബോള്‍ ടീമിന്റെ ഉജ്ജ്വ താരമായിരുന്ന പാപ്പ ബൂബ ദിയോപ്‌ (42) അന്തരിച്ചു. ദീര്‍ഘനാളായി രോഗബാധിതനായിരുന്നു. 2002 ഫുട്‌ബോള്‍ ലോകകപ്പില്‍ മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സിനെ ആദ്യ മത്സരത്തില്‍ അട്ടിമറിച്ച സെനഗല്‍ ടീമിന്റെ വിജയഗോള്‍ നേടിയത് പാപ്പയായിരുന്നു. 63 മത്സരങ്ങളില്‍ സെനഗലിന്റെ കുപ്പായമണിഞ്ഞു.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഫുള്‍ഹാം, വെസ്റ്റ് ഹാം, പോര്‍ട്‌സ്മൗത്ത് ടീമുകളുടെ താരമായിരുന്നു. ഇംഗ്ലണ്ടിലും ഫ്രാന്‍സിലും ഗ്രീസിലും സ്വിറ്റ്‌സര്‍ലന്‍ഡിലും വിവിധ ലീഗുകളില്‍ കളിച്ചു.

2002ലെ ലോകകപ്പില്‍ വന്‍ താരനിരയുമായെത്തിയ ഫ്രാന്‍സിനെതിരെ ഗോള്‍ നേടിയതോടെയാണ് പാപ്പ ശ്രദ്ധേയനായത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഉറുഗ്വേയും സെനഗലും തമ്മില്‍ നടന്ന സമനിലയായ (3-3) മത്സരത്തില്‍ രണ്ട് ഗോളുകള്‍ പിറന്നത് ദിയൂപ്പിന്റെ ബൂട്ടില്‍ നിന്നായിരുന്നു. ഈ ലോകകപ്പില്‍ ഫ്രാന്‍സും ഡെന്‍മാര്‍ക്കും ഉറുഗ്വേയും ഉള്‍പ്പെട്ട വമ്പര്‍ ഗ്രൂപ്പില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായി സെനഗല്‍ രണ്ടാം റൗണ്ടിലെത്തി ചരിത്രം സൃഷ്ടിച്ചത് പാപ്പയുടെ കളിമികവിന്റെ കരുത്തിലായിരുന്നു.