Connect with us

Business

രാജ്യത്തിന്റെ ജി ഡി പി വീണ്ടും ഇടിഞ്ഞു; ഇത്തവണ 7.5 ശതമാനം

Published

|

Last Updated

ന്യൂഡല്‍ഹി | സെപ്തംബറിൽ അവസാനിച്ച പാദത്തില്‍ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനം (ജി ഡി പി) 7.5 ശതമാനം ഇടിഞ്ഞു. ജൂണില്‍ അവസാനിച്ച മുന്‍ പാദത്തില്‍ 23.9 ശതമാനം ഇടിഞ്ഞിരുന്നു. പതിറ്റാണ്ടുകള്‍ക്കിടെയുണ്ടായ മോശം ഇടിവായിരുന്നു ഇത്.

ഏപ്രില്‍- ജൂണ്‍ പാദത്തെ അപേക്ഷിച്ച് ഇടിവില്‍ കുറവുണ്ടെങ്കിലും തുടര്‍ച്ചയായ പാദങ്ങളില്‍ ഇടിവ് തുടരുന്നത് സമ്പദ്ഘടനക്ക് വലിയ ആഘാതമാണ് സൃഷ്ടിക്കുക. മാത്രമല്ല തുടര്‍ച്ചയായ ഇടിവ് കാരണം 1996 മുതല്‍ക്കുള്ള ആദ്യ സാങ്കേതിക സാമ്പത്തികമാന്ദ്യവും സ്ഥിരീകരിക്കപ്പെട്ടു.

1996 മുതലാണ് രാജ്യത്ത് പാദവാര്‍ഷികാടിസ്ഥാനത്തില്‍ ജി ഡി പി കണക്കാക്കാന്‍ ആരംഭിച്ചത്. പൂര്‍ണ സാമ്പത്തിക വര്‍ഷത്തില്‍ 8.7 ശതമാനം ഇടിവാണ് സാമ്പത്തികരംഗത്തുള്ളവര്‍ പ്രവചിക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ നാല് പതിറ്റാണ്ടിനിടെയുണ്ടായ ഏറ്റവും മോശം പ്രകടനമാകും.

Latest