Connect with us

Thrissur

മാറഞ്ചേരിയിൽ കഴിഞ്ഞ തവണ ഇടതുപക്ഷം ഭരിച്ചത് ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ

Published

|

Last Updated

 


പുന്നയൂർക്കുളം (തൃശൂർ) | മാറഞ്ചേരി ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ തവണ ഇടതുപക്ഷം ഭരിച്ചത് ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ. 11ാം വാർഡിലെ തിരഞ്ഞെടുപ്പ് ചരിത്രം ത്രില്ലർ സിനിമകളെ വെല്ലും വിധത്തിലായിരുന്നു.
ഇത്തവണയും കനത്ത പോരാട്ട ചൂടിലാണ് ഈ വാർഡ്. ശരിക്കുമൊരു ത്രില്ലർ വിജയം തന്നെയായിരുന്നു 2015ൽ മാറഞ്ചേരി പഞ്ചായത്തിലെ എൽ ഡിഎഫിന്റേത്. ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഭരണം തന്നെ മാറുന്ന കാഴ്ചകൾക്കാണ് മാറഞ്ചേരി സാക്ഷ്യം വഹിച്ചത്.

പഞ്ചായത്തിലെ 11ാം വാർഡായ പരിച്ചകത്താണ് ഇഞ്ചോടിഞ്ച് പോരാട്ടം നടന്നത്. പഞ്ചായത്ത് രൂപവത്കരിച്ച കാലം മുതൽ ഇടതുപക്ഷം വിജയിക്കുന്ന വാർഡിൽ കഴിഞ്ഞ തവണ സ്ഥാനാർഥികൾ തമ്മിൽ മികച്ച പോരാട്ടം നടന്നെങ്കിലും ഒടുവിൽ സി പി എം സ്ഥാനാർഥി ടി കെ അബൂബക്കർ ഒരു വോട്ടിന് വിജയിച്ച് കയറി. യു ഡി എഫി ന് വേണ്ടി കോൺഗ്രസിലെ കരുവടി അശ്‌റഫും ബി ജെ പി സ്ഥാനാർഥിയായി ബാലകൃഷ്ണനും സ്വതന്ത്ര സ്ഥാനാർഥിയായ നജീബ് ശാന്തപുരവുമാണ് രംഗത്തുണ്ടായിരുന്നത്. ബി ജെ പി സ്ഥാനാർഥിക്ക് 12 വോട്ടും സ്വതന്ത്ര സ്ഥാനാർഥിക്ക് ഒരു വോട്ടും ലഭിച്ചു. പ്രധാന മത്സരം നടന്ന എൽ ഡി എഫ്, യു ഡി എഫ് സ്ഥാനാർഥികൾ ഒരു ബൂത്തിൽ ഇരുവരും തുല്യവോട്ടുകൾ നേടിയപ്പോൾ രണ്ടാമത്തെ ബൂത്തിൽ എൽ ഡി എഫ് സ്ഥാനാർഥി രണ്ട് വോട്ടുകളുടെ ഭൂരിപക്ഷം നേടി. വാർഡിൽ ആകെയുള്ള മൂന്ന് പോസ്റ്റൽ വോട്ടുകൾ എണ്ണിയപ്പോൾ രണ്ട് വോട്ട് യു ഡി എഫിനും ഒരു വോട്ട് എൽ ഡി എഫിനും ലഭിച്ചു. ഇതോടെ ക്ലൈമാക്‌സിനൊടുവിൽ എൽ ഡി എഫിലെ ടി കെ അബൂബക്കർ വിജ യിയായി.
19 വാർഡുകളുള്ള മാറഞ്ചേരിയിൽ ഒമ്പത് സീറ്റുകൾ നേടിയ ഇടതുപക്ഷം 11ാം വാർഡിലെ ഒറ്റ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അധികാരത്തിലേറിയത്. യു ഡി എഫിന് എട്ടും ബി ജെ പിക്ക് രണ്ടും സീറ്റുകളാണ് ഉണ്ടായിരുന്നത്.

Latest