ലോക സാമ്പത്തിക ശക്തികളുടെ കൂട്ടായ ശ്രമത്തിലൂടെ കൊവിഡിനെ അതിവേഗം മറികടക്കാമെന്ന് ജി20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി മോദി

Posted on: November 21, 2020 11:13 pm | Last updated: November 22, 2020 at 6:32 am

ന്യൂഡല്‍ഹി | ലോകത്തെ സാമ്പത്തിക ശക്തികളായ രാജ്യങ്ങളുടെ കൂട്ടായ ശ്രമത്തിലൂടെ കൊവിഡ്- 19 മഹാമാരിയില്‍ നിന്ന് വേഗം മുക്തമാകാന്‍ സാധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സഊദി അറേബ്യ ആതിഥേയത്വം വഹിച്ച ജി20 ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓണ്‍ലൈന്‍ ആയാണ് അദ്ദേഹം ഉച്ചകോടിയെ അഭിസംബോധന ചെയ്തത്.

ജി20 നേതാക്കളുമായി ഫലപ്രദമായ ചര്‍ച്ച നടത്തിയെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചതിന് സഊദിക്ക് അദ്ദേഹം നന്ദി അറിയിച്ചു. നൈപുണ്യം, സാങ്കേതികവിദ്യ, സുതാര്യത, ഈ ഭൂമിയോടുള്ള വിശ്വാസ്യത എന്നിവയെ അടിസ്ഥാനമാക്കി പുതിയ ആഗോള സൂചിക വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ചും ഉച്ചകോടിയില്‍ സംസാരിച്ചതായി അദ്ദേഹം പറഞ്ഞു.

നിപുണരെ വാര്‍ത്തെടുക്കാന്‍ ബഹുമുഖ ശേഷി, വീണ്ടും നിപുണരാക്കല്‍ തുടങ്ങിയ പ്രക്രിയകള്‍ ആവശ്യമാണ്. ഇത് തൊഴിലാളികളുടെ അന്തസ്സും വിശ്വാസ്യതയും വര്‍ധിപ്പിക്കും. നമ്മുടെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യതയുണ്ടായാല്‍ ആത്മവിശ്വാസത്തോടെയും കൂട്ടായും പ്രതിസന്ധിക്കെതിരെ പോരാടാന്‍ സമൂഹത്തെ പ്രചോദിപ്പിക്കുമെന്നും മോദി പറഞ്ഞു.

ALSO READ  രണ്ട് വ്യത്യസ്ത മാതൃകകള്‍