Connect with us

International

ട്രംപ് സമ്മതിച്ചാലും ഇല്ലെങ്കിലും ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടുകള്‍ ബൈഡന് കൈമാറുമെന്ന് ട്വിറ്റര്‍

Published

|

Last Updated

വാഷിംഗ്ടണ്‍ | യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തോവില്‍ സമ്മതിച്ചാലും ഇല്ലെങ്കിലും ജനുവരി 20ന് യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടുകള്‍ ജോബൈഡന് കൈമാറുമെന്ന് ട്വിറ്റര്‍. അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വിലാസമായ @POTUS, @whitehouse, @VP, @FLOTUS എന്നിവ ഉള്‍പ്പെടെ ഔദ്യോഗിക ഐഡികള്‍ എല്ലാം പുതിയ പ്രസിഡന്റിന് നല്‍കുവാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായും ട്വിറ്റര്‍ വക്താവ് അറിയിച്ചു.

അടുത്ത ആഴ്ചകളില്‍ ബൈഡന്‍-ഹാരിസ് സംഘത്തിലെ ഉദ്യോഗസ്ഥരുമായി ഇതിന്റെ കാര്യങ്ങള്‍ ചര്‍ച്ച നടത്തും. @POTUS അക്കൗണ്ട് 32 ദശലക്ഷം പേര്‍ പിന്തുടരുന്നുണ്ട്. നിലവില്‍ ട്രംപ് ഭരണകൂടം ഇതില്‍ പോസ്റ്റ് ചെയ്തവ ആര്‍കൈവ്‌സിലേക്ക് മാറ്റും. തുടര്‍ന്ന് അക്കൗണ്ട് റീസെറ്റ് ചെയ്താകും പുതിയ പ്രസിഡന്റിന് നല്‍കുക.

‌ഡൊണാള്‍ഡ് ട്രംപിനെ അദ്ദേഹത്തിന്റെ സ്വകാര്യ അക്കൗണ്ടില്‍ 89 ദശലക്ഷം പേര്‍ ഫോളോ ചെയ്യുന്നുണ്ട്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടും താന്‍ വിജയിച്ചതായി അദ്ദേഹം ഈ അക്കൗണ്ടില്‍ ട്വീറ്റ് ചെയ്തിരുന്നു. ഇത് തെറ്റായ വിവരമാണ് എന്ന ടാഗ്‌ലൈന്‍ ട്വിറ്റര്‍ ഇതോടൊപ്പം ചേര്‍ത്തിരുന്നു.

ജോ ബെെഡനെ നിലവിൽ അദ്ദേഹത്തിൻെറ സ്വകാര്യ അക്കൗണ്ടിൽ 19.3 ദശലക്ഷം പേർ പിന്തുടരുന്നുണ്ട്.

---- facebook comment plugin here -----

Latest