15 ദിവസം നീണ്ട പഞ്ചാബിലെ ട്രെയിന്‍ തടയല്‍ സമരം അവസാനിച്ചു

Posted on: November 21, 2020 6:22 pm | Last updated: November 22, 2020 at 12:40 am

ചണ്ഡീഗണ്ഡ് |  കേന്ദ്ര സര്‍ക്കാറിന്റെ പുതിയ കര്‍ഷക ബില്ലുകളില്‍ക്കെതിരെ പഞ്ചാബില്‍ സംസ്ഥാന സര്‍ക്കാറിന്റെ പിന്തുണയോടെ നടന്നട കര്‍ഷകരുടെ ട്രയിന്‍ തടയല്‍ സമരം 15-ാം ദിവസം അവസാനിപ്പിച്ചു. തിങ്കളാഴ്ച്ച രാത്രി മുതല്‍ ട്രെയിനുകള്‍ക്ക് പോകാന്‍ അനുമതി നല്‍കും. മുഖ്യമന്ത്രി അമരീന്ദര്‍ സിംഗുമായി കര്‍ഷക സംഘടനകള്‍ നടത്തിയ ചര്‍ച്ചക്ക് ഒടുവിലാണ് സമരം അവസാനിപ്പിച്ചത്. 15 ദിവസത്തിനുള്ളില്‍ കര്‍ഷക പ്രശ്‌നങ്ങളില്‍ പരിഹാരം കണ്ടില്ലെങ്കില്‍ വീണ്ടും ശക്തമായ സമരം നടത്തുമെന്ന് കര്‍ഷക സംഘടനയായ പഞ്ചാബ് കിസാന്‍ യൂണിയന്‍ വ്യക്തമാക്കി.

ഏറെ നാളായി തുടരുന്ന ട്രെയിന്‍ തടയല്‍ സംസ്ഥാനത്തെ സാമ്പത്തിക ഭദ്രതയെ കാര്യമായി ബാധിച്ചിരുന്നു. ഏകദേശം 22000 കോടിയുടെ നഷ്ടമാണ് സംസ്ഥാനം നേരിട്ടത്. ഇതിന് പുറമേ റെയില്‍വേക്ക് 1200 കോടിയുടെ നഷ്ടവും സംഭവിച്ചു. എന്നാല്‍ പുതുക്കിയ കാര്‍ഷിക നിയമം പിന്‍വലിച്ചാല്‍ മാത്രമെ സമരം അവസാനിപ്പിക്കൂവെന്ന് നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു കര്‍ഷകര്‍, പിന്നാലെയാണ് അമരീന്ദര്‍ സിംഗുമായി കൂടികാഴ്ച്ച നടത്തിയത്.