ജിയോഫോൺ വില വർധിച്ചേക്കും

Posted on: November 20, 2020 4:09 pm | Last updated: November 20, 2020 at 4:09 pm

മുംബൈ | റിലയന്‍സ് ജിയോയുടെ ജിയോഫോൺ വില 300 രൂപ വർധിപ്പിച്ചേക്കും. പുതിയ ജിയോഫോണിന് 999 രൂപയാകും വില. നിര്‍ബന്ധിത റീച്ചാര്‍ജ് പാക്ക് 125 രൂപയും ഫീച്ചര്‍ ഫോണിനൊപ്പം വില്‍ക്കും. അതോടെ ഫീച്ചര്‍ ഫോണിന്റെ വില 1,124 രൂപയായി മാറും. നിലവില്‍, ജിയോഫോണിന് 699 രൂപയാണ് വില.

125 രൂപ ജിയോഫോണ്‍ ഓള്‍ഇന്‍വണ്‍ പ്ലാനില്‍ ജിയോഫോണില്‍ നിന്ന് ഏത് ജിയോ നമ്പറിലേക്കും സൗജന്യ കോളുകള്‍ വാഗ്‌ദാനം ചെയ്യുന്നു. ഒപ്പം 500 ഓഫ് നെറ്റ് മിനുട്ടുകളും 14 ജിബി ഡാറ്റയും ഒരു മാസത്തേക്ക് ലഭിക്കും. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഉപയോക്താക്കള്‍ ഹാന്‍ഡ്‌സെറ്റ് സറണ്ടർ ചെയ്താൽ 299 രൂപ തിരികെ നല്‍കുമെന്നും ജിയോ അറിയിച്ചു.