Connect with us

Kozhikode

ബുഖാരി നോളജ് ഫെസ്റ്റിന് ഇന്ന് തുടക്കം

Published

|

Last Updated

കോഴിക്കോട് | ബുഖാരി നോളജ് ഫെസ്റ്റിന് ഇന്ന് തുടക്കമാകും. വിവിധ വൈജ്ഞാനിക മേഖലകളെ ഉൾകൊള്ളിച്ചുള്ള അറിവുത്സത്തിന്റെ രണ്ടാം എഡിഷനാണ് ഇന്ന് ഏഴിന് നടക്കുന്ന ഓപ്പണിംഗ് സെഷനോടെ തുടക്കമാകുക.  28 വരെ ഓൺലൈൻ വഴിയാണ് പ്രോഗ്രാം നടക്കുന്നത്.

വിദ്യാഭ്യാസം, വിശ്വാസം, ശാസ്ത്രം, ഫിലോസഫി, സംസ്‌കാരം, ചരിത്രം, സാഹിത്യം, സമൂഹം, രാഷ്ട്രീയം തുടങ്ങി വിവിധ വിജ്ഞാനമേഖലകളിൽ നിന്നുള്ള 60 വിഷയങ്ങളാണ് ചർച്ചക്ക് വരുന്നത്. പാനൽ ചർച്ചകൾ, സംവാദങ്ങൾ, സംഭാഷണങ്ങൾ, അക്കാദമിക് ടോക്കുകൾ തുടങ്ങി വിവിധ സെഷനുകൾ പരിപാടിയുടെ ഭാഗമായി നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

വൈജ്ഞാനിക സംവാദങ്ങളുടെ സംസ്‌കാരം രൂപപ്പെടുത്തുക, സമൂഹത്തിന് അനുഗുണമാകുന്ന വലിയ മാറ്റങ്ങൾക്കുള്ള ആശയങ്ങളും കാഴ്ചപ്പാടുകളും കൈമാറുക, ആധികാരികമായ ഒരു സമഗ്ര വിഷ്വൽ ലൈബ്രറി സാധ്യമാക്കുക തുടങ്ങി ബഹുമുഖ ലക്ഷ്യങ്ങളുമായാണ് ബി കെ എഫ് സംഘടിപ്പിക്കുന്നത്.

കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് ഇബ്‌റാഹീം ഖലീലുൽ ബുഖാരി, മന്ത്രി ഡോ. കെ ടി ജലീൽ, മുസഫർ അഹ്‌മദ്, സന്തോഷ് ജോർജ് കുളങ്ങര, പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, ഇ വി അബ്ദുർറഹ്‌മാൻ, അബ്ദുന്നാസ്വിർ അഹ്‌സനി ഒളവട്ടൂർ, ടി പി അശ്‌റഫലി, എം ബി ഫൈസൽ, ഡോ. എ പി ഹകീം അസ്ഹരി, ഡോ. ഹുസൈൻ രണ്ടത്താണി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ, ജലീൽ സഖാഫി ചെറുശ്ശോല, മജീദ് അരിയല്ലൂർ, ഹംസ അഞ്ചുമുക്കിൽ, അലി അക്ബർ തുടങ്ങി 100 ലേറെ ഫാക്കൽറ്റികൾ ബി കെ എഫിന്റെ ഭാഗമാകും. ബുഖാരി നോളജ് ഫെസ്റ്റിന്റെ ഫേസ്ബുക്ക് പേജിലൂടെയും ബുഖാരി മീഡിയ യൂട്യൂബ് ചാനലിലൂടെയും പ്രോഗ്രാം പ്രേക്ഷകരിലേക്കെത്തിക്കാനാകും. വാർത്താസമ്മേളനത്തിൽ, സി പി ശഫീഖ് ബുഖാരി, ജാബിർ ബുഖാരി കാരേപറമ്പ്, സ്വാദിഖ് അരീക്കോട് പങ്കെടുത്തു.

---- facebook comment plugin here -----

Latest