Connect with us

Covid19

കൊവിഡ്: കേരളം ഉള്‍പ്പെടെ സംസ്ഥാനങ്ങളിലേക്കും കേന്ദ്രം വിദഗ്ധ സംഘത്തെ അയക്കും

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വിദഗ്ധ സംഘത്തെ അയക്കാന്‍ കേന്ദ്ര തീരുമാനം. ഹരിയാന, രാജസ്ഥാന്‍, ഗുജറാത്ത്, മണിപ്പൂര്‍ സംസ്ഥാനങ്ങളിലേക്ക് വിദഗ്ധ സംഘത്തെ അയച്ചതിന് പിന്നാലെയാണ് കേരളമടക്കം കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന മറ്റു സംസ്ഥാനങ്ങളിലേക്കും വിദഗ്ധ സംഘത്തെ അയക്കാന്‍ ആലോചിക്കുന്നത്.

കേരളത്തിന് പുറമെ ഡല്‍ഹി, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് കേസുകളില്‍ വന്‍ വര്‍ധന രേഖപ്പെടുത്തിയിരുന്നു. രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍ 90 ലക്ഷം കടന്നിരിക്കുകയാണ്. 1.32 ലക്ഷം പേര്‍ മരിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വിദഗ്ധ സംഘത്തെ അയക്കാന്‍ കേന്ദ്രം നടപടി തുടങ്ങിയത്.

കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ പരിശോധന വര്‍ധിപ്പിക്കാന്‍ കേന്ദ്രം സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരിശോധനയില്‍ പെടാത്ത കൊവിഡ് രോഗികളെ കണ്ടെത്തുന്നതിന് പരിശോധന സംവിധാനം വിപുലപ്പെടുത്താനും നിര്‍ദേശമുണ്ട്.

Latest