Connect with us

Kerala

ഇബ്രാഹീം കുഞ്ഞിന്റെ ചികിത്സക്കായി ഇന്ന് മെഡിക്കല്‍ ബോര്‍ഡ് രൂപവത്ക്കരിക്കും

Published

|

Last Updated

കൊച്ചി | പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ ചികിത്സക്കായി വിജിലന്‍സ് കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇന്ന് മെഡിക്കല്‍ ബോര്‍ഡ് രൂപവത്ക്കരിക്കും. വിജിലന്‍സ് അറസ്റ്റ് ചെയ്യുന്നതിന് തലേ ദിവസം ആശുപത്രിയില്‍ അഡ്മിറ്റായ ഇബ്രാംഹിം കുഞ്ഞിന്റെ ആരോഗ്യനില വ്യക്തമായി അറിയുന്നതിനാണ് മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിക്കുന്നത്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ നിന്നടക്കമുള്ള ഡോക്ടര്‍മാര്‍ അടങ്ങിയതാകും മെഡിക്കല്‍ ബോര്‍ഡ്. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും വിജിലന്‍സിന്റെ കസ്റ്റഡി അപേക്ഷയില്‍ കോടതി തീരുമാനം എടുക്കുക.

സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ ബോര്‍ഡ് മെഡിക്കല്‍ റിപ്പോര്‍ട്ട് തിങ്കളാഴ്ച മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കണമെന്നും കോടതി നിര്‍ദേഷിച്ചിട്ടുണ്ട്.
നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കൊച്ചി ലേക് ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആശുപത്രി മുറിക്ക് പോലീസ് കാവല്‍ തുടരുകയാണ്.

ഇതിനിടെ വിജിലന്‍സ് മൂവാറ്റുപുഴ കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഇബ്രാഹിം കുഞ്ഞിനെതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്. നിര്‍മാണ കരാര്‍, ആര്‍ ഡി എസ് കമ്പനിക്ക് നല്‍കാന്‍ മന്ത്രി ഗൂഢാലോചന നടത്തി. ഇതിലൂടെ 13 കോടിയിലേറെ രൂപയുടെ നഷ്ടം സര്‍ക്കാറിനുണ്ടായി. പാലം പണിക്കായി നല്‍കിയ അഡ്വാന്‍സ് തുകയുടെ പലിശ ഏഴ് ശതമാനമായി കുറച്ച് നല്‍കിലൂടെ സര്‍ക്കാറിനുണ്ടായ നഷ്ടം 85 ലക്ഷം രൂപ. ചന്ദ്രിക പത്രത്തില്‍ നിക്ഷേപിച്ച നാലരക്കോടി രൂപ കമ്മീഷന്‍ തുകയാണോ എന്ന് സംശയമുണ്ടെന്നും വിജിലന്‍സ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്.

 

---- facebook comment plugin here -----

Latest