Connect with us

Fact Check

FACT CHECK: കേരളത്തിലെ വനിതാ പോലീസുകാരില്‍ ബുര്‍ഖ ധരിച്ചവരോ?

Published

|

Last Updated

ഒരു പോലീസുകാരനോടൊപ്പമുള്ള ബുര്‍ഖ ധരിച്ച വിദ്യാര്‍ഥിനികളുടെ ഫോട്ടോ ഉപയോഗപ്പെടുത്തി, കേരള പോലീസിലേതാണെന്ന തരത്തില്‍ വ്യാപക പ്രചാരണം. കേരളത്തിലെ വനിതാ പോലീസുകാരാണ് ഇതെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ സംഘ്പരിവാറുകാര്‍ പ്രചരിപ്പിക്കുന്നത്. ഇതിന്റെ സത്യാവസ്ഥയറിയാം:

അവകാശവാദം: ഹിന്ദിയിലുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ വായിക്കാം. അത്ഭുതപ്പെടരുത്. ഇത് സഊദി അറേബ്യയല്ല. കേരളത്തിലെ വനിതാ പോലീസ് സേനയാണ്. ഹിന്ദുക്കള്‍ ഉറങ്ങുകയാണോ?

യാഥാര്‍ഥ്യം: കാസര്‍കോട്ടെ ഒരു അറബി കോളജിലെ വിദ്യാര്‍ഥിനികളുടെ ഫോട്ടോയാണിത്. 2017ലാണ് ഈ ഫോട്ടോയെടുത്തത്. വിദ്യാര്‍ഥിനികള്‍ക്ക് ഒപ്പമുള്ള പോലീസുകാരന്‍ അന്നത്തെ ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍ ആണ്. ഉളിയന്തടുക്കയിലെ അറബിക് കോളജില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ ജില്ലാ പോലീസ് മേധാവി കെ ജി സൈമണിനെ ക്ഷണിക്കുകയും അദ്ദേഹം പങ്കെടുക്കുകയുമായിരുന്നു. ഈ ചിത്രമാണ് വര്‍ഗീയത ഇളക്കിവിട്ടുകൊണ്ട് സംഘ്പരിവാറുകാര്‍ ഉത്തരേന്ത്യയില്‍ പ്രചരിപ്പിക്കുന്നത്.

---- facebook comment plugin here -----

Latest