Connect with us

Ongoing News

കൊവിഡ്: അന്തിമ പരീക്ഷണങ്ങളില്‍ ഫിസര്‍ വാക്‌സിന് 95 ശതമാനം കാര്യക്ഷമത; സുരക്ഷാ ആശങ്കകള്‍ വേണ്ട

Published

|

Last Updated

വാഷിംഗ്ടണ്‍ | കൊവിഡ്- 19 വാക്‌സിന്റെ അന്തിമ പരീക്ഷണങ്ങളില്‍ 95 ശതമാനം അവകാശപ്പെട്ട് അമേരിക്കന്‍ മരുന്ന് കമ്പനിയായ ഫിസര്‍. രണ്ട് മാസത്തെ ആവശ്യമായ സുരക്ഷാ വിവരങ്ങള്‍ കൈവശമുണ്ട്. ദിവസങ്ങള്‍ക്കകം യു എസ് അംഗീകാരത്തിന് അപേക്ഷിക്കുമെന്നും ഫിസര്‍ പറഞ്ഞു.

ജര്‍മന്‍ പങ്കാളി ബയോഎന്‍ടെക്ക് എസ് ഇയുമായി ചേര്‍ന്നാണ് വാക്‌സിന്‍ വികസിപ്പിച്ചത്. പ്രായം, പ്രാദേശിക ജനസംഖ്യാനുപാതം തുടങ്ങിയ വ്യത്യാസമില്ലാതെ പ്രയോഗിക്കാവുന്നതാണ്. പ്രധാന പാര്‍ശ്വഫലങ്ങളുമുണ്ടായിട്ടില്ല.

ഇതിനര്‍ഥം ലോകത്തുടനീളം ഈ വാക്‌സിന്‍ ഉപയോഗിക്കാം. കൊവിഡ് പോസിറ്റീവായ 170 പേരിലാണ് പഠനം നടത്തിയത്. ബി എന്‍ ടി 162 ബി2 എന്നാണ് വാക്‌സിന്റെ പേര്. ആദ്യ ഡോസിന് ശേഷം 28 ദിവസം വരെ 95 ശതമാനം കാര്യക്ഷമതയാണ് വാക്‌സിന്‍ നല്‍കുന്നത്. യു എസ് എഫ് ഡി എയുടെ അടിയന്തരോപയോഗ അംഗീകാരം നേടിയിട്ടുണ്ട്.

അതേസമയം, മൈനസ് 70 ഡിഗ്രിയില്‍ വാക്‌സിന്‍ സൂക്ഷിക്കേണ്ടി വരുന്നത് വലിയ വെല്ലുവിളിയാണ്. ഇന്ത്യ പോലുള്ള ജനസംഖ്യ കൂടിയ വികസ്വര, ദരിദ്ര രാജ്യങ്ങള്‍ക്ക് ഈ വാക്‌സിന്‍ സംഭരിക്കലും ഉള്‍ഗ്രാമങ്ങളിലേക്ക് കൊണ്ടുപോകലും ചെലവേറിയതാകും.

Latest