Connect with us

Alappuzha

വൈക്കത്ത് പുഴയില്‍ ചാടിയ യുവതികളുടെ മൃതദേഹം കണ്ടെത്തി

Published

|

Last Updated

ആലപ്പുഴ | വൈക്കത്ത് പാലത്തില്‍ നിന്ന് പഴയില്‍ ചാടിയ പെണ്‍കുട്ടികളുടെ മൃതദേഹം കണ്ടെത്തി. എറണാകുളം റോഡില്‍ മുറിഞ്ഞപുഴ പാലത്തില്‍ നിന്നു മൂവാറ്റുപുഴയാറ്റില്‍ ചാടിയ അനിവിലാസത്തില്‍ അനി ശിവദാസന്റെ മകള്‍ അമൃത അനി (21), ആയുര്‍ നീറായിക്കോട് അഞ്ജു ഭവനില്‍ അശോക് കുമാറിന്റെ മകള്‍ ആര്യ ജി.അശോക് (21) എന്നിവരുടെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. ചടയമംഗലം സ്വദേശികളാണ്. ഇരുവരെയും കഴിഞ്ഞ 13 മുതല്‍ കാണാനില്ലായിരുന്നു.

ശനിയാഴ്ച രാത്രി 7.45നാണ് ഇരുവരും ആറ്റിലേക്ക് ചാടിയത്. ദൃക്‌സാക്ഷികള്‍ വിവരം നല്‍കിയത് അനുസരിച്ച് ഇന്നലെ മുഴുവന്‍ അഗ്‌നിരക്ഷാസേനയുടെ സ്‌കൂബാടീം മുങ്ങിത്തപ്പിങ്കെിലും കണ്ടെത്താനായില്ല. ശനിയാഴ്ച രാത്രി 7.45ന് പാലത്തില്‍നിന്നു ഭാരമുള്ള വസ്തുക്കള്‍ വെള്ളത്തില്‍ വീണതായി അയല്‍വാസികള്‍ ശബ്ദം കേട്ടിരുന്നു.

പാലത്തിനു സമീപത്തുനിന്ന് ഒരു ചെരുപ്പും തൂവാലയും ലഭിച്ചിരുന്നു.

Latest