Connect with us

Eranakulam

സഊദിയിൽ വാഹനത്തിൽ നിന്ന് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന എറണാകുളം സ്വദേശി മരിച്ചു

Published

|

Last Updated

ത്വാഇഫ് | സഊദിയിലെ ത്വാഇഫിൽ  വാഹനത്തിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന എറണാകുളം സ്വദേശി മരിച്ചു. എറണാകുളം ആലുവ ഉളിയന്നൂര്‍ കുഞ്ഞുണ്ണിക്കര പല്ലേരിക്കണ്ടം  അബൂബക്കർ- നഫീസ ദമ്പതികളുടെ മകൻ  സത്താര്‍ (42) ആണ് മരണപ്പെട്ടത്.

പതിനെട്ട് വർഷമായി റിയാദിലെ ഉമര്‍ അലി ബന്‍സാഫ് ഫുഡ് സ്റ്റഫ് കമ്പനിയിൽ ട്രയിലർ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. കമ്പനിയുടെ തായിഫ് ബ്രാഞ്ചിലെത്തിയ ഇദ്ദേഹം  ട്രയിലറിൽ വിശ്രമിക്കുന്നതിനിടെ ഹൃദയാഘാതം അനുഭവപ്പെടുകയും  വാഹനത്തിൽ നിന്നും വീണ് തലയ്ക്ക് ഗുരുതരമായ പരുക്കുമേറ്റിരുന്നു. ഉടൻ തന്നെ ത്വാഇഫ് കിംഗ് ഫൈസല്‍ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു. രോഗം ഗുരുതരമായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയും മരണം സംഭവിക്കുകയുമായിരുന്നു.

ഭാര്യ: ഷിംന സത്താർ. മക്കൾ: ഇമ്രാൻ, ഇർഫാൻ , ഇഹ്സാൻ,

ത്വാഇഫ്  കിംഗ്  ഫൈസല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി ക്രമങ്ങള്‍ പൂർത്തിയാക്കി ഖബറടക്കം ത്വാഇഫിൽ നടക്കും.

Latest