Connect with us

National

മഹാരാഷ്ട്രയില്‍ വാന്‍ നദിയിലേക്ക് മറിഞ്ഞ് അഞ്ച് മലയാളികള്‍ മരിച്ചു

Published

|

Last Updated

മുംബൈ | മഹാരാഷ്ട്രയില്‍ വാഹനാപകടത്തില്‍ അഞ്ച് മലയാളികള്‍ മരിച്ചു. എട്ട് പേര്‍ക്ക് പരുക്കേറ്റു. പൂനെ – ബംഗളൂരു ഹൈവേയില്‍ സത്താറയില്‍ ട്രാവലര്‍ നദിയിലേക്ക് മറിഞ്ഞാണ് അപകടം. മുംബൈയില്‍ നിന്ന് ഗോവയിലേക്ക് പോകുകയായിരുന്ന സംഘമാണ് അപകടത്തില്‍പെട്ടത്. പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു ദുരന്തം.

നവി മുബൈയിലെ വാഷിയില്‍ സ്ഥിരതാമസക്കാരാായ മലയാളികളാണ് മരിച്ചത്. പാലത്തില്‍ നിന്ന് 50 അടി താഴ്ചയുള്ള കൊക്കയിലേക്ക് വാന്‍ മറിയുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്ന് കരുതുന്നു. പരുക്കേറ്റവരുടെ നില ഗുരുതരമല്ല. മൃതദേഹങ്ങള്‍ കരാട് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.