Connect with us

Kerala

ഇ ഡിയുടെ ചോദ്യം ചെയ്യല്‍; കെ എം ഷാജി എംഎല്‍എയെ മുസ്ലിം ലീഗ് ഉന്നതാധികാര സമതിയിലേക്ക് വിളിച്ചുവരുത്തി വിശദീകരണം തേടി

Published

|

Last Updated

മലപ്പുറം |  മുസ്ലീം ലീഗ് ഉന്നതാധികാര സമിതി യോഗത്തിലേക്ക് കെ എം ഷാജി എംഎല്‍എയെ വിളിച്ചുവരുത്തി വിശദീകരണവും തേടി.തുടര്‍ച്ചയായ ഇഡി ചോദ്യം ചെയ്യലിന്റെ പശ്ചാത്തലത്തിലായിരുന്നു നടപടി. ഉന്നതാധികാര സമിതി യോഗം ചേര്‍ന്നതിന് തൊട്ട് പിന്നാലെയാണ് ഷാജിയെ വിളിച്ച് വരുത്തി വിഷയത്തില്‍ വിശദീകരണം ആവശ്യപ്പെട്ടത്. യൂത്ത് ലീഗിന്റെ സെക്രട്ടറിയാണ് നിലവില്‍ കെഎം ഷാജി. ഷാജിയെ ഇഡി വീണ്ടും വിളിപ്പിക്കുമെന്ന് ഇഡി വ്യക്തമാക്കിയിരുന്നു. മുസ്ലീം ലീഗ് ഉന്നതാധികാര സമിതി യോഗം മലപ്പുറത്ത് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വീട്ടിലാണ് ചേര്‍ന്നത്.

അതേ സമയം സംസ്ഥാന സര്‍ക്കാര്‍ യുഡിഎഫ് നേതാക്കളോട് പ്രതികാരം ചെയ്യുന്നുവെന്ന് കുഞ്ഞാലിക്കുട്ടി തന്നെ കണ്ട മാധ്യമങ്ങളോട് പറഞ്ഞു. കെ എം ഷാജിക്കെതിരെ വിജിലന്‍സ് ഇല്ലാത്ത കേസ് ഉണ്ടാക്കുകയാണ്. ഇത് നെറികെട്ട നിലപാടാണെന്നും രാഷ്ട്രീയമായി തന്നെ ഇതിനെ നേരിടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.