Connect with us

National

ഇ ഡി ഡയറക്ടര്‍ സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി ഒരുവര്‍ഷം കൂടി നീട്ടിനല്‍കി കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി | നിലവിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി ഒരുവര്‍ഷം കൂടി നീട്ടിനല്‍കി കേന്ദ്രം. ഈ മാസം 18-നാണ് മിശ്ര സര്‍വീസില്‍ നിന്നും വിരമിക്കേണ്ടിയിരുന്നത്. ചരിത്രത്തിലാദ്യമായാണ് ഒരു ഇ ഡി ഡയറക്ടര്‍ക്ക് കാലാവധി നീട്ടിനല്‍കുന്നത്. കേന്ദ്ര സര്‍ക്കാരില്‍ അഡീഷണല്‍ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനെയാണ് ഇ ഡി മേധാവിയായി നിയമിക്കുന്നത്. വിരമിക്കുന്ന ഉദ്യോഗസ്ഥന് അഡീഷണല്‍ സെക്രട്ടറി റാങ്ക് നല്‍കുന്നതിനുള്ള നിയമോപദേശം തേടിയ ശേഷമാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്.

നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള കേസുകളില്‍ അന്വേഷണവുമായി ഇ ഡി മുന്നോട്ടു പോകുന്നതിനിടെയാണ് കേന്ദ്രത്തിന്റെ നിര്‍ണായക തീരുമാനം.