എല്‍ ജി ഡബ്ല്യൂ സീരീസ് ഇന്ത്യന്‍ വിപണിയില്‍

Posted on: November 9, 2020 2:31 pm | Last updated: November 9, 2020 at 2:31 pm

ന്യൂഡല്‍ഹി | എല്‍ ജിയുടെ ഏറ്റവും പുതിയ ബജറ്റ് ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലെത്തി. എല്‍ ജി ഡബ്ല്യൂ 11, എല്‍ ജി ഡബ്ല്യൂ 31, എല്‍ ജി ഡബ്ല്യൂ 31+ തുടങ്ങിയവയാണ് കമ്പനി രാജ്യത്ത് ഇറക്കിയത്. കഴിഞ്ഞ ജൂണില്‍ ഇറക്കിയ ഡബ്ല്യൂ10, ഡബ്ല്യൂ30, ഡബ്ല്യൂ30 പ്രോ എന്നിവയുടെ പരിഷ്‌കരിച്ച പതിപ്പുകളാണിവ.

9,490 രൂപയാണ് എല്‍ ജി ഡബ്ല്യൂ11ന്റെ വില. ഡബ്ല്യൂ 31, ഡബ്ല്യൂ 31+ എന്നിവക്ക് യഥാക്രമം 10,990, 11,990 എന്നിങ്ങനെയാണ് വില. മിഡ്‌നൈറ്റ് ബ്ലൂ കളറിലാണ് മൂന്ന് ഫോണുകളും വരുന്നത്. ഈ മാസം അവസാനത്തോടെ ഉപഭോക്താക്കളുടെ കൈകളിലെത്തും.

പിന്‍ഭാഗത്ത് ഇരട്ട ക്യാമറയാണ് എല്‍ ജി ഡബ്ല്യൂ11ന് ഉള്ളത്. 13 മെഗാപിക്‌സല്‍ ആണ് പ്രൈമറി. ഫേസ് ഡിറ്റക്ഷന്‍ ഓട്ടോ ഫോക്കസ് (പി ഡി എ എഫ്) ഉണ്ട്. 2 മെഗാപിക്‌സല്‍ ആണ് സെക്കന്‍ഡറി സെന്‍സര്‍. എട്ട് മെഗാപിക്‌സല്‍ ആണ് സെല്‍ഫി. എല്‍ ജി ഡബ്ല്യൂ 31നും പ്ലസിനും ട്രിപ്പിള്‍ റിയര്‍ ക്യാമറയുണ്ട്. 13 മെഗാപിക്‌സല്‍ ആണ് ഇവയുടെയും പ്രൈമറി.

ALSO READ  ഇന്‍ സീരീസില്‍ രണ്ട് മോഡലുകളുമായി ഗംഭീര തിരിച്ചുവരവ് നടത്തി മൈക്രോമാക്‌സ്